Pulse Oximeter: Essential Things to Know
July 19,2021
അന്തരീക്ഷവുമായി നേരിട്ട് ബന്ധമുള്ള ഒരു ആന്തരിക അവയവമാണു ശ്വാസകോശം. അതുകൊണ്ടുതന്നെ അന്തരീക്ഷത്തിലുള്ള പല രോഗാണുക്കളും മറ്റു അവയവങ്ങളെക്കാൾ നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനാണ്. ഇന്നത്തെ ജീവിതശൈലിയിലുള്ള മാറ്റങ്ങളും വായു മലിനീകരണങ്ങളും കാരണം നമ്മുടെ ശ്വാസകോശത്തിന് ശുദ്ധമായ വായു ശ്വസിക്കാൻ കിട്ടുന്നത് കുറവാണ്. അതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ , ന്യൂമോണിയ , ആസ്ത്മ തുടങ്ങിയവ വളരെ പെട്ടെന്ന് പിടിപെടും. പുകവലി ശീലം മാറ്റിയും വ്യായാമം കൊണ്ടും , ഭക്ഷണ ശീലങ്ങൾ മാറ്റിയും ഒരു പരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കാം. ഭക്ഷണത്തിൽ പച്ചക്കറികളും ഫ്രൂട്സും കൂടുതലായി ഉൾപ്പെടുത്തണം. ശ്വാസകോശത്തെ സംരക്ഷിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങളെ പരിചയപ്പെടാം.
ലങ്സിനെ കൂടുതൽ ശ്വസിക്കാൻ അനുവദിക്കുന്ന പത്തു ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടാം
ആപ്പിൾ : വിറ്റാമിൻ സി , വിറ്റാമിൻ ഇ , ബീറ്റാ കരോട്ടിൻ , ആന്റി ഓക്സിഡന്റ്സ് തുടങ്ങിയവ ധാരാളമുള്ള ആപ്പിൾ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.
വാൾനട്ട് : വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗാ 3ഫാറ്റി ആസിഡ് ആസ്ത്മ പോലുള്ള രോഗങ്ങൾക് ശമനം ഉണ്ടാകുന്നു.
ബെറിസ്: ഇവയിൽ അടങ്ങീരിക്കുന്ന വിറ്റാമിൻ സി സെല്ലിന്റെ ക്ഷതത്തെ പ്രതിരോധിക്കുന്നു
ബ്രോക്കോളി : ബ്രോക്കോളിയിലടങ്ങിയിരിക്കുന്ന ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം, കരോട്ടിനോയിഡുകൾ, ഫോളേറ്റ്, ഫൈറ്റോകെകെമിക്കൽസ് തുടങ്ങിയവ സെല്ലുകളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കും. .
റെഡ് ബോൾ പെപ്പർ: വിറ്റാമിൻ സിയിലും കരോട്ടിനോയ്ഡുകളിലും ല്യൂട്ടിന്, സെക്സാൻസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ശ്വാസകോശ കാൻസറിനുള്ള അപകടസാധ്യതകളെ കരോട്ടിനോയിഡ് കുറയ്ക്കുന്നു.
ഇഞ്ചി : ഇഞ്ചി എയർ-പാസേജുകൾ തരംതിരിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും, കൂടുതൽ ശ്വാസകോശ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സീഡ്‌സ്: പംപ്കിൻ സീഡ്, സൺഫ്ലവർ സീഡ്, ഫ്ലാസ് സീഡ് എന്നിവ ശരീരത്തിന് ആവശ്യമുള്ള മഗ്നീഷ്യത്തെ നകുന്നത് വഴി ആസ്തമ ശമിപ്പിക്കാൻ ഗുണം ചെയുന്നു. മഗ്നീഷ്യം മസിലുകളെ റിലാക്സ് ചെയ്യാൻ അനുവദിക്കുന്നത് മൂലം ശ്വാസകോശത്തിനെ തടസങ്ങൾ ഇല്ലാതെ ശ്വസിക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി : വെളുത്തുള്ളി നിങ്ങളുടെ ഭക്ഷണ പാതാർത്ഥങ്ങളിൽ ഉള്പെടുത്തുന്നതിലൂടെ ശ്വാസകോശ ക്യാന്സറില് നിന്നും പ്രീതിരോധിക്കുന്നു
വെള്ളം: നിങ്ങളുടെ ശരീരപ്രക്രിയകൾ സംതുലിതമാകാൻ വിലകുറഞ്ഞതും ഏറ്റവും ഫലപ്രദവുമായ മാർഗ്ഗം വെള്ളമാണ്. മാത്രമല്ല, ഉണങ്ങിയ ശ്വാസകോശങ്ങൾക്ക് പ്രകോപിപ്പിക്കാനും വർദ്ധിച്ച വീക്കം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ ആറ് മുതൽ എട്ട് ഗ്ലാസ് വെള്ളം കുടിക്കണം.
കോഫി: കോഫിയിൽ അടങ്ങിരിക്കുന്ന കാഫീൻ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .ശ്വാസകോശത്തിലെ പേശികളെ ബലപ്പെടുത്താൻ കഫീന് കഴിവുണ്ട്