വിമാനയാത്രയിൽ ഉണ്ടാകുന്ന ചെവിവേദന എങ്ങനെ തടയാം

ആകാശത്തു കൂടിയുള്ള യാത്ര ഒട്ടുമിക്കപേരും ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതായിരിക്കും. എന്നാൽ യാത്ര തുടങ്ങുമ്പോൾ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പലതാണ് . അതിലൊന്നാണ് ചെവിവേദന . വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴോ  ചെവി അടയുന്നതായോ ചെവിയിൽ  എന്തെങ്കിലും കയറിയത് പോലെയോ തോന്നാറുണ്ട് .

മിക്കവരും വിമാനത്തിൽ കയറിയാലുടനെ ഉറങ്ങാൻ ശ്രമിക്കും. എന്നാൽ ഉറങ്ങാതെ ഇരുന്നാൽ ചെവിവേദന ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും . വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ നമ്മുടെ ചുറ്റുമുള്ള വായു മർദ്ദത്തിൽ വ്യത്യാസം വരും. ചെവി അടഞ്ഞതു പോലെ തോന്നാൻ ഈ വായു മർദ്ദ വ്യത്യാസമാണ് കാരണം . സമയത്ത് ഉറക്കമാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ പറ്റാതെ വരും. അതുകൊണ്ട് തന്നെ ടേക്ക് ഓഫ്  ലാൻഡിംഗ് സമയങ്ങളിൽ നിങ്ങൾ ഉറങ്ങാതെയിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം .   ഇല്ലെങ്കിൽ ചെവി അടയുമെന്നു ഉറപ്പാണ്. ച്യൂയിന്ഗം ചവക്കുന്നതും ഹെഡ്‍ഫോൺ ചെവിയിൽ വക്കുന്നതും ചെവി അടയാതിരിക്കാൻ ഒരു പരിധി വരെ  സഹായിക്കും .

whatsapp