ലോക പരിസ്ഥിതി ദിനം 2018

ലോക പരിസ്ഥിതി ദിനത്തിന്റെ  ഈ വർഷത്തെ മുദ്രാവാക്യം പ്ലാസ്റ്റിക് മലിനീകരണം കുറക്കുക എന്നത്  ആണ്. 1950-ലാണ് പ്ലാസ്റ്റിക് കണ്ടുപിടിച്ചത്. 2015 ആകുന്നതോടെ ലോകത്തിലെ രാജ്യങ്ങളുടെ വാർഷിക  പ്ലാസ്റ്റിക് ഉത്പാദനം 448 ദശലക്ഷം ടൺ ആയിരിക്കുന്നു .ഇൻഡ്യയിൽ 5.6 മില്ല്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ വർഷം തോറും ഉത്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക് . ഇവിടത്തെ നഗരങ്ങൾ ദിവസംതോറും 15,000 ടൺ പ്ലാസ്റ്റിക് മാലിന്യം ഈ കണക്കിലേക്ക്  സംഭാവന ചെയ്യുന്നു. അതിൽ 9,000 ടൺ ശേഖരിക്കപ്പെടുകയും പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നു എങ്കിലും  ബാക്കി 6,000 ടൺ സാധാരണയായി നഗരങ്ങളിൽ വീടുകളിൽ, വീടുകളിലും അടിഞ്ഞുകൂടുകയാണ് . പ്ലാസ്റ്റിക് നമ്മുടെ ഭൂമിയേയും പരിസ്ഥിതിയെയും  മരണത്തിലേക്ക് തള്ളിവിടുന്ന പ്രധാന  മാർഗ്ഗമാണ് . അവയുടെ ഈ ക്രമാതീതമായ  ഉൽപാദനത്തെ തടയാൻ നാം  ഒന്നും ചെയ്തില്ലെങ്കിൽ; ഒരു ഭീതിജനകമായ ഭാവി വരും തലമുറ  നേരിടേണ്ടിവരും. പ്ലാസ്റ്റിക് നിരോധനങ്ങൾക്കും  അധിക നികുതികൾക്കും അപ്പുറത്തേക്കുള്ള മാർഗ്ഗങ്ങൾ നാം  ചിന്തിക്കണം. ഇതിനകം മലിനമായ പ്രദേശങ്ങൾ  വൃത്തിയാക്കുന്നതിലും , ശക്തമായ നിയമങ്ങൾ കൊണ്ടുവരുന്നതിലും ശ്രദ്ധ അനിവാര്യമാണ് 

 

നമ്മൾ അശ്രദ്ധയോടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെ മാത്രമല്ല സമുദ്രങ്ങളെയും മലിനമാക്കുന്നുണ്ട് . കടൽ ജീവികൾക്ക് പ്ലാസ്റ്റിക് ഒരു വലിയ വെല്ലുവിളിയാണ് . പല കടൽ ജീവികളും പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് ചത്ത് കരക്കടിയുന്നതു പതിവായിക്കൊണ്ടിരിക്കുന്നു .തായ്‌ലൻഡിലെ ഒരു ബീച്ചിൽ അവശനിലയിൽ കാണപ്പെട്ട ഒരു തിമിംഗലത്തെകുറിച്ചുള്ള വാർത്തകൾ നമ്മളെല്ലാവരും വായിച്ചു കാണും. . പരിശോധനകളിൽനിന്ന് മനസിലാക്കിയത് ആ തിമിംഗലം എൺപതോളം പ്ലാസ്റ്റിക് ബാഗുകൾ വിഴുങ്ങിയിരുന്നു എന്നാണ്   .മറ്റൊരുവർത്ത പ്ലാസ്റ്റിക് ഇയർ ബഡുകളാൽ ശരീരം തളർന്ന് ചത്ത കടൽ കുതിരകളെപ്പറ്റിയാണ് . ഈ വാർത്തകളെല്ലാം വിരൽ ചൂണ്ടുന്നത് കടപ്പുറങ്ങളിലും മറ്റ് കടൽ തീരങ്ങളിലും വന്നടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭീതിപ്പെടുത്തുന്ന കണക്കുകളാണ് . ഒരു നടപടിയും ഇവയെ പ്രതിരോധിക്കാൻ പ്രാപ്തമാകുന്നില്ല .പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുകയും ഒരുതവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ തീർത്തും ഒഴിവാക്കുകയും ചെയ്യുക എന്നത് നമുക്കോരോരുത്തർക്കും ഉള്ള കടമയാണ് 

 

ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലക്ക് നിങ്ങൾക്കും ഇതുപോലുള്ള പ്രവർത്തങ്ങളിൽ പങ്കാളികളാവാം . 

 

*കഴിയുന്നത്ര പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക

* കഴിയുന്നത്ര പുനഃചംക്രമണത്തിന് വിധേയമാക്കുക 

* അരിച്ചെടുകാത്തിരിക്കുക 

* പേപ്പർ പ്ലേറ്റുകളുപയോഗിക്കുക 

 

 

ഈ വിശേഷ ദിനത്തിൽ നാം വഴിനീളെ തൈകൾ നടുകയും ഒരാഴ്ചക്കകം അവയെ മറന്നുകളയുകയുമാണ് സാധരണ ചെയ്യാറുള്ളത് . അതിന് ശേഷം നാം വീണ്ടും അടുത്തവർഷം വരെ വീണ്ടും പ്ലാസ്റ്റിക്കുകൾ ധരാളം ഉപയോഗിക്കുകയും  ഈ ദിനത്തിൽ പിന്നെയും മരം നടാനിറങ്ങുകയും ചെയ്യും . നടുന്ന മരതൈ സൂക്ഷിച്ചിരിക്കുന്നത്പോലും ഒരു പ്ലാസ്റ്റിക് ആവരണത്തിലാണെന്ന് ഓർക്കാതെ അതോട് കൂടി ആ മരം നടുന്നവരുമുണ്ട് . അതുകൊണ്ട് ഈ പരിസ്ഥിതി ദിനം മുതൽ പ്ലാസ്റ്റിസിനെതിരെ ശക്തമായി പോരാടുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം .

 

 

 

whatsapp