Pulse Oximeter: Essential Things to Know
July 19,2021
മഴക്കാലം അടുക്കുകയാണ്, മൺസൂൺ കാലം കേരളത്തിൽ പനിക്കാലം കൂടിയാണെന്നാണ് പൊതുവെ പറയാറുള്ളത് . പനിയും ജലദോഷവും മാത്രമല്ല മറ്റുപല അസുഖങ്ങളും വന്നുചേരാൻ ഏറെ സാധ്യതയുള്ള കാലമാണ് മൺസൂൺ കാലം . ദഹനക്കേട്, അലർജി, മറ്റ് ത്വക്ക് രോഗങ്ങൾ തുടങ്ങിയവ മൺസൂൺ കാലത്ത് എളുപ്പം പിടിപെടാം . രോഗത്തെ ചികിത്സിക്കുന്നതിനേക്കാൾ ഏറെ നല്ലത് വരാതെ നോക്കുക എന്നത് തന്നെയാണ്. ഭക്ഷണ നിയന്ത്രണമാണ് ഏറ്റവും നല്ല രോഗ പ്രതിരോധമാർഗ്ഗം. ഭക്ഷണത്തിൽ പ്രത്യേക വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും , അതിലെ ക്രമീകരണവും ഏറെ ഗുണകരമായ മാർഗ്ഗങ്ങളിൽ ഒന്നാണ് .
ഭക്ഷണത്തിൽ മഴക്കാല രോഗങ്ങളെ തടയാൻ കഴിയുന്ന തരത്തിലുള്ള പഴങ്ങൾ , പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുത്തണം. വിറ്റാമിനുകൾ
ധാരാളം അടങ്ങിയ പഴങ്ങൾക്ക് രോഗങ്ങളെ എളുപ്പത്തിൽ പ്രതിരോധിക്കാനുള്ള അസാമാന്യ കഴിവുണ്ട്. ദഹന വ്യവസ്ഥയെ സുഗമമാക്കാൻ എണ്ണ ധാരാളം അടങ്ങിയ ആഹാരങ്ങളും സ്ട്രീറ്റ് ഫുഡും മഴക്കാലത്ത് പരമാവധി ഒഴിവാക്കണം. ചെറി , മാതള നാരങ്ങാ , പപ്പായ, ആപ്പിൾ തുടങ്ങിയവ ഉൾപ്പെടുത്തി ജ്യൂസ് തയ്യാറാക്കുന്നത് മഴക്കാലത്തെ ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിക്കാനും , കൂടുതൽ ഉന്മേഷം നൽകാനും സഹായിക്കുന്നു.
യാതൊരു കാരണവശാലും മൺസൂൺ കാലത്ത് തിളപ്പിക്കാത്ത വെള്ളം ഉപയോഗിക്കരുത്. പുഴയിലെ വെള്ളം, വാട്ടർ സപ്ലൈ വഴി ലഭിക്കുന്ന വെള്ളം എന്നിവ വളരെ ഉയർന്ന താപനിലയിൽ ദീർഘനേരം ചൂടാക്കി മാത്രമേ ഉപയോഗിക്കാവു. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഉയർന്ന അളവിൽ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. സൂപ്പുകൾ അത് വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ ആയിക്കൊള്ളട്ടെ ചെറുചൂടോടെ മഴക്കാലത്ത് സേവിക്കുന്നത് ശരീരത്തിലെ ജലാംശം കൂടുന്നതിനും, ഉപയോഗിച്ച പച്ചക്കറികളുടെയുംമറ്റും സത്ത് ശരീരത്തിൽ ലഭിക്കുന്നത് ദാരാളം അളവിലുള്ള പോഷകങ്ങൾ നേടിയെടുക്കാനും ശരീരത്തെ സഹായിക്കുന്നു