മറവി

ചിലപ്പോഴൊക്കെ മറവി ഒരനുഗ്രഹമാണ് . അത്യാവശ്യമുള്ളത് മറക്കുമ്പോഴാകട്ടെ  മറവി ഒരു ശാപവും.. നമ്മുടെ എല്ലാവരുടെയും ഒരു ദിവസത്തിൽ ഒരു കാര്യമെങ്കിലും മറക്കാത്തതായുണ്ടാവില്ല .  വാക്കുനല്‍കിയ സാധനം മറന്നിട്ട്  വാങ്ങാതെയെത്തുമ്പോള്‍  ഈ മറവി പ്രതീക്ഷിച്ചതാനിനിന്നുള്ള കൂട്ടുകാരുടെ പ്രതികരണം,   കൂട്ടുകാരുടെ സംസാരത്തിനിടയില്‍  എന്തോ ഒന്ന് പറയാന്‍ വന്നു പക്ഷെ  മറന്നുവെന്നുള്ള വാക്ക്,പഠിക്കുന്ന കാര്യത്തില്‍ മാത്രമല്ലേ മറവിയുള്ളൂ എന്ന് ഹോംവര്‍ക്ക് ചെയ്യാതെ ചെന്നാല്‍ അധ്യാപകരുടെ പ്രതികരണം ഇതൊക്കെ നമ്മുടെ നിത്യ ജീവിതത്തിലുള്ളതാണ്. എപ്പോഴങ്കിലുമൊക്കെ  എന്നാലും മറക്കാൻ എന്താ കാര്യമെന്ന് ഒരു വട്ടമെങ്കിലും ആലോചിച്ചിട്ടുണ്ടാകില്ലേ. 

മറവി ഓരോരുത്തർക്കും പല രീതിയിലാണ്. എല്ലാ മറവിയും രോഗമല്ല .  സാധനങ്ങൾ എവിടെയെങ്കിലും വച്ച് കുറച്ചു കഴിഞ്ഞു അത് കണ്ടില്ലന്നു പറഞ്ഞു തിരഞ്ഞു  നടക്കാറുണ്ടോ, യാത്രയിൽ കാണുന്ന ബോർഡ് ദൂരെനിന്നും വായിച്ചിട്ടു പിന്നീട് ഓർക്കാൻ പറ്റാതാകുന്നുണ്ടോ , കണക്കുകൾ എത്രകൂട്ടിയിട്ടും മറന്നു പോകുന്നുണ്ടോ എങ്കിൽ മറവി ഒരു രോഗമായിത്തന്നെ നിങ്ങളിൽ എത്തിയിട്ടുണ്ടെന്നു ഉറപ്പിക്കാം . കുഞ്ഞുങ്ങളെ കാറിലും ബസിലും മറ്റും ആക്കിയിട്ടു മറന്നു പോകുന്നവരും , കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം അതെടുക്കാതെ പോകുന്നവരും ബസിലും ഓട്ടോയിലുമൊക്കെ സാധനം മറന്നു വച്ചിട്ട് പോകുന്നവരുമൊക്കെ ഇന്ന് വളരെ കൂടുതലാണ്. ചിലപ്പോൾ ആരോടെങ്കിലും പറയേണ്ട കാര്യങ്ങൾ പറയാതെ, പറഞ്ഞെന്നു കരുതി അതിനനുസരിച്ചു പ്രവർത്തിക്കാറുണ്ട് . മനസിലുള്ള  ടെൻഷനും ജോലികൂടുതലും  ഇതിനൊരു കാരണമാണ്.  മറ്റൊരു കാരണം മൊബൈൽ ഫോണാണ്. മൊബൈലിൽ സംസാരിച്ചോ ചാറ്റ് ചെയ്തോ നടക്കുമ്പോൾ പലപ്പോഴും ചെയ്യേണ്ട കാര്യങ്ങൾ മറന്നു പോകാറുണ്ട്.

മനുഷ്യന്റെ ഏറ്റവും വലിയ കഴിവുകളിലൊന്നായി മറവിയെ കരുതുന്നവരുണ്ട്. പലതും മറക്കാനും പൊറുക്കാനും ഉള്ള കഴിവാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നാണ് ഇതിന്റെ വിശദീകരണം. പക്ഷെ ഇതുപോലെയുള്ള ചെറിയ മറവികളെയൊക്കെ ചിട്ടയായ ശീലങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും ഒരു പരിധി വരെ മാറ്റാൻ കഴിയുന്നതാണ്. 

whatsapp