Pulse Oximeter: Essential Things to Know
July 19,2021
ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും നൽകുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇന്നത്തെ കാലത്ത് പ്രാതൽ കഴിക്കത്തവരും കൂടുതലാണ്. തിരക്കുപിടിച്ച ജീവിതത്തിലും രാവിലെയുള്ള ഓട്ടപ്പാച്ചലിലും മനഃപൂർവമോ അല്ലാതെയോ നാം ഇതിനായി സമയം കണ്ടെത്തുന്നത് കുറവാണ്. എന്നാൽ പ്രാതൽ രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത്. പോഷകസമ്പന്നമായ ആഹാരം തന്നെ വേണം പ്രഭാത ഭക്ഷണമായി കഴിക്കാൻ. പാൽ, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ ഒരു ദിവസം മുഴുവന്‍ വിശന്നിരുന്നാല്‍ ശരീരത്തിനുപയോഗിക്കാവുന്നത്ര ഊര്‍ജ്ജം ലാഭിക്കാനാവുമെന്നാണ് ചിലരുടെ ധാരണ. ഇത് ഒരു മിഥ്യാ ധാരണ മാത്രമാണെന്ന് ഓര്‍ക്കുക. നിങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. മറിച്ച് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു വഴി നിങ്ങള്‍ക്ക് വളരെ വേഗം വിശക്കുകയും ദിവസം മുഴുവന്‍ ഉന്മേഷമില്ലാത്തതായി അനുഭവപ്പെടുകയും ചെയ്യും.
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ നഷ്ടപ്പെട്ട ശരീരഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ പ്രഭാത ഭക്ഷണം വളരെ പ്രധാനമാണെന്ന് ഓര്‍ക്കുക. പ്രഭാത ഭക്ഷണമായി ലഘുവായി എന്തെങ്കിലും കഴിക്കുന്നതു പോലും ദിവസം മുഴുവനുള്ള അമിത വിശപ്പില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. പ്രഭാത ഭക്ഷണം നന്നായി കഴിക്കുകയാണെങ്കില്‍ പോഷകാംശം കുറഞ്ഞ ഭക്ഷണങ്ങള്‍ (ജങ്ക് ഫുഡ്) തേടി നിങ്ങള്‍ക്ക് പോകേണ്ടി വരില്ല. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു വഴി മസിലുകള്‍ക്ക് പോഷകങ്ങള്‍ ലഭിക്കാതെ ബലക്ഷയം സംഭവിക്കും. അതിനാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കൂ.
തങ്ങളുടെ മേഖലകളില്‍ ഉത്സാഹവും ജാഗ്രതയും പുലര്‍ത്താനാണ് എല്ലാവരും താല്‍പര്യപ്പെടുക അല്ലേ? എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ഉത്സാഹവും ജാഗ്രതയും മറ്റും കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബുദ്ധിയെ ഉത്തേജിപ്പിക്കാനും ഉത്സാഹം വര്‍ദ്ധിപ്പിക്കാനും പ്രഭാത ഭക്ഷണം അത്യാവശ്യമാണെന്ന് ഓര്‍ക്കുക
രാവിലെ ഒന്നും കഴിക്കാതെ ഓടുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് 2 വിഭാഗത്തിൽപ്പെടുന്ന പ്രമേഹം വരാനാണ് കൂടുതൽ സാധ്യത. ബ്രേക്ക്‌ഫാസ്‌റ്റ് ഒഴിവാക്കുന്നതിലൂടെ ഒരു ദിവസത്തെ ആഹാരക്രമം മുഴുവനായി തെറ്റുകയാണ്. ഉച്ചയ്‌ക്കും രാത്രിയിലും ആഹാരം കൂടുതലായി കഴിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. സാധാരണ ഉറങ്ങുന്നതിൽ നിന്നും 2 മണിക്കൂർ കുറയാൻ സാധ്യതയുണ്ട്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ നിങ്ങളെ തേടിയെത്തുന്ന രോഗങ്ങൾ ഇവയൊക്കെയാണ്. അതുകൊണ്ടുതന്നെ പ്രാതൽ ഒഴിവാക്കരുത്.