പൈനാപ്പിളിലെ ഗുണങ്ങൾ

പൈനാപ്പിൾ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ A, B, C, E എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്സിഡന്റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ , ഫാറ്റ്, ഊർജ്ജം, കൊളസ്ട്രോൾ ഇവ നന്നെ കുറവാണ് .  പൈനാപ്പിളിന്റെ മിക്ക ഗുണങ്ങൾക്കും കാരണം bromelain എന്ന എൻസൈം ആണ്. ഇത് കഴിച്ചാലുള്ള ചില ഗുണങ്ങളെ പറ്റി നോകാം 

 

 പൈനാപ്പിൾ ദിവസവും കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം, വാതം എന്നിവയിൽ  നിന്നും സംരക്ഷണം നൽകും.

 

 ദിവസവും ഒരു ഗ്ലാസ്  പൈനാപ്പിൾ  ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് നല്ലതാണ്.

 

 ആഴ്ചയിൽ  മൂന്ന് പൈനാപ്പിൾ  ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും 

 

 പൈനാപ്പിളിലെ നാരുകള് ദഹന പ്രക്രീയ സുഖമമാക്കും.

 പൈനാപ്പിൾ കഴിക്കുന്നത് ചർമ്മത്തിന്റെ യുവത്വം നിലനിർത്തും .

 പൈനാപ്പിളില് അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്ദ്ദം നിയന്ത്രിക്കാന് സഹായിക്കുന്നു.

 

ദിവസവും പൈനാപ്പിൾ കഴിച്ചാൽ മുഖക്കുരു മാറും.

 

 കാലുകളുടെ വീണ്ടുകിറാൽ  മാറാൻ   ആഴ്ചയിൽ മൂന്ന് തവണ പൈനാപ്പിൾ കഴിച്ചാല് മതി

 ചുണ്ടുകൽ വിണ്ടുകീറുന്നത് മാറാനും പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്

 മുടി കൊഴിച്ചില് മാറാന് ആഴ്ചയില് മൂന്ന് പൈനാപ്പിൾജൂസ് കഴിക്കുക. മുഴി കൊഴിച്ചില് മാറി മുടി തഴച്ച് വളരും

 

നഖങ്ങള് വിണ്ടു കീറുന്നതും പൊട്ടുന്നതും മാറാന് പൈനാപ്പിൾ; സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുക

 

 സ്ത്രീകളിൽ  ക്രമം തെറ്റിയ ആര്ത്തവ പ്രശ്നത്തിന് പരിഹാരമായും പൈനാപ്പിള് കഴിക്കാം.

whatsapp