പിസ്തയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട  പിസ്ത അണ്ടിപ്പരിപ്പിന്റെ കുടുംബത്തിൽപ്പെട്ടതാന്    . എന്നാല്‍, പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്‌ത അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയിട്ടുള്ള  പിസ്ത ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്‍റെ അളവ്‌ കുറയ്‌ക്കുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്ലിന്‍റെ തോത്‌ ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും നാഡികള്‍ക്ക്‌ ബലം നല്‍കി ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യും. പിസ്‌തയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ്‌ പിസ്തയില്‍ ശരീരത്തിനാവശ്യമായ ഫോസ്‌ഫറസിന്‍റെ 60 ശതമാനം അടങ്ങിയിരിക്കുന്നതിനാല്‍ ടൈപ്പ്‌ 2 പ്രമേഹത്തെ പ്രതിരോധിക്കുകയും കൂടാതെ പിസ്‌തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ്‌ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുകയും ചെയ്യുന്നു. ഇത്‌ മൂലം ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്‌ നിലനിര്‍ത്താന്‍ കഴിയും.

 

പിസ്‌തയിൽ ധാരാളമായുള്ള  പ്രതിരോധസംവിധാനത്തിന് അത്യാവശ്യമായ  വിറ്റാമിന്‍ ബി6 ശരീരത്തിലെത്തിയാൽ   ഓക്സിജന്‍റെ അളവ്‌ കൂട്ടുകയും  രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ തോത്‌ ഉയര്‍ത്തുകയും ചെയ്യുന്നു .കൂടാതെ രക്തം ഉണ്ടാകുന്നതിനും ശരീരം മുഴുവന്‍ ശരിയായ രീതിയില്‍ രക്തയോട്ടം ഉണ്ടാകുന്നതിനും സഹായിക്കുന്നു. കൂടാതെ, പ്ലീഹ, തൈമസ്‌ തുടങ്ങിയ ഗ്രന്ഥികള്‍ ആരോഗ്യത്തോടിരിക്കാന്‍ പിസ്‌ത കഴിക്കുന്നത് സഹായകമാകും.

 

. ലുട്ടീന്‍, സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട്‌ ആന്റിഓക്‌സിഡന്റുകള്‍ അന്ധതയ്‌ക്ക്‌ കാരണമാകുന്ന അസുഖങ്ങള്‍ തടയുന്നു . ഇതുമൂലം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്‌ അത്യാവശ്യമായ വിറ്റാമിന്‍ ഇ ശ്ലേഷ്‌മപാളിയിലെ കോശങ്ങളെ പൂര്‍ണമാക്കുകയും ദോഷകരമായ അള്‍ട്ര വയലറ്റ്‌ രശ്‌മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിച്ച്‌ ചര്‍മ്മ രോഗങ്ങള്‍ വരുന്നത്‌ തടയുകയും ചെയ്യുന്നു. ചര്‍മ്മത്തെ പൂര്‍ണ ആരോഗ്യത്തോടെ മനോഹരമായിരിക്കാന്‍ ഇവ സഹായിക്കും.

 

ഒരു മികച്ച പ്രകൃതിദത്ത മോയിസ്‌ച്യുറൈസര്‍ കൂടിയായ പിസ്‌തയിലടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചര്‍മ്മത്തിന്‍റെ ഈര്‍പ്പവും മിനുസവും നിലനിര്‍ത്താന്‍ സഹായിക്കും.  പിസ്‌തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും. സുഗന്ധ തൈലമായും, തിരുമ്മലിനുള്ള ഔഷധ എണ്ണയായും ഇത്‌ ഉപയോഗിക്കാറുണ്ട്‌. അര്‍ബുദവും അണുബാധയും തടയാന്‍ പിസ്‌ത സഹായിക്കും. 

 പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങള്‍ അകറ്റി ചര്‍മ്മം മൃദുലമാക്കാന്‍ പിസ്‌തയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ശരീരത്തിന്‍റെ നിറത്തിന്‌ മങ്ങലേല്‍ക്കാതിരിക്കാന്‍ പിസ്‌തയിലടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും. 

 

മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന നിരവധി ഫാറ്റി ആസിഡുകളും പിസ്‌തയില്‍ അടങ്ങിയിട്ടുണ്ട്‌. മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനുള്ള ഉത്തമ പ്രതിവിധിയാണ്‌ പിസ്‌ത. മാത്രമല്ല, മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം ബയോട്ടിന്‍റെ ആഭാവമാണ്‌. ബയോട്ടിന്‍ അടങ്ങിയിട്ടുള്ള പിസ്‌ത സ്ഥിരമായി കഴിക്കുന്നത്‌ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

whatsapp