പഞ്ചസാരയും ആരോഗ്യ പ്രശ്നങ്ങളും

ജീവിതത്തിന്റെ വേഗം കൂടി. അതോടൊപ്പം നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ രീതിയും വ്യത്യസ്തമായി. ആവശ്യമായ  പോഷകങ്ങളൊക്കെ  ശരീരത്തിലെത്തുന്നുണ്ടോയെന്ന കാര്യത്തിൽ പോലും സംശയമാണ്. അതുപോലെ തന്നെയാണ്  ആവശ്യമില്ലാത്ത വസ്തുക്കളും ശരീരത്തിലെത്തുന്നുണ്ടെന്നുള്ളത്. നമുക്ക് ഒഴിച്ച് കൂടാനാവാത്ത  ഒന്നാണ് പഞ്ചസാര  .  ഒരു ദിവസം എത്ര പഞ്ചസാര ഉപയോഗിക്കുന്നുണ്ടെന്നറിയാമോ ??  അമിതമായാൽ പഞ്ചസാരയും ശരീരത്തിന് ദോഷമാണ്. അപസ്മാരം, ടൈപ്പ് 2 പ്രമേഹം, ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ സമ്മർദ്ദം, പല്ലിന്റെ ബലക്കുറവ്  തുടങ്ങിയവ പഞ്ചസാര അമിതമായാൽ ഉള്ള ദോഷങ്ങളാണ്. 

 

മധുരപലഹാരങ്ങൾ കഴിക്കാത്ത ഒരു ദിവസം നമുക്കുണ്ടാകില്ല . അതിലടങ്ങിയിരിക്കുന്നത് എത്രത്തോളം പഞ്ചസാരയാണെന്നൊന്നും നമ്മൾ ഓർക്കാറില്ല .  എന്നാൽ അധികമായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പഞ്ചസാര. 

 വിവിധ രൂപങ്ങളിൽ ലഭ്യമാകുന്ന ഒരു കാർബോഹൈഡ്രേറ്റ് ആണ് ഷുഗർ.

 

പ്രധാനമായും മൂന്നു തരത്തിലുള്ള പഞ്ചസാരയാണുള്ളത്  സ്യൂക്രോസ് , ലാക്ടോസ്, ഫ്രക്ടോസ് എന്നിവയാണത്.  "ഫ്രീ ഷുഗറുകൾ" ഗ്ലൂക്കോസ്, ഫ്രൂക്റ്റസ്, സുക്രോസ് എന്നിവയെ സൂചിപ്പിക്കുന്നു.  പഴങ്ങൾ, പച്ചക്കറികൾ, പാൽ എന്നിവയിൽ കാണപ്പെടുന്ന മധുരം   ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാകില്ല . 

എന്നാൽ നമ്മൾ കഴിക്കുന്ന മധുരപലഹാരങ്ങൾ,  ചോക്ലേറ്റ് എന്നിവയിലൊക്കെയും  ആവശ്യത്തിലധികം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുകയും ഹൃദയാരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യും.    നിത്യേന ഉപയോഗിക്കുന്ന ചില ഫ്രൂട്സിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് നോകാം. 

 

മാങ്ങാ : 2.77 ടീസ്പൂൺ പഞ്ചസാര

വാഴപ്പഴം: 2.48 ടീസ്പൂൺ പഞ്ചസാര

ആപ്പിൾ: 2.11 ടീസ്പൂൺ പഞ്ചസാര

പൈനാപ്പിൾ: പഞ്ചസാര 2 കപ്പ്

മുന്തിരി: 3.14 പഞ്ചസാര ടീസ്പൂൺ

നാരങ്ങ: പഞ്ചസാര 0.5 കപ്പ്

കിവി : 1.82 ടീസ്പൂൺ പഞ്ചസാര

തക്കാളി: പഞ്ചസാര 0.53 ടീസ്പൂൺ

whatsapp