Pulse Oximeter: Essential Things to Know
July 19,2021
പണ്ടൊക്കെ മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ചായയിലും ഒരു ന്യൂസ് പേപ്പറിലുമായിരുന്നു . മിക്ക വീടുകളിലെയും അതിരാവിലെയുള്ള ഒരു ദൃശ്യമായിരുന്നു അത് . കാലം കുറെയൊക്കെ മാറ്റങ്ങൾ വരുത്തി പേപ്പറിന് പകരം മൊബൈൽ ഫോൺ ആയെങ്കിലും ചായക്ക് ഒരു മാറ്റവുമുണ്ടായില്ല. ഗ്രീൻ ടീ , ബ്ലാക്ക് ടീ, മസാല ടീ എന്നിങ്ങനെ ചായയുടെ ഒരു നീണ്ട നിര തന്നെയുണ്ട് . ഇവയുടെയൊക്കെ ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെപറ്റിയും ഒക്കെ ധാരാളം വായിച്ചിട്ടുണ്ടാകും. എന്നാൽ ആരെങ്കിലും നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ ??
നമ്മുടെയൊക്കെ തൊടിയിൽ പണ്ടുണ്ടായിരുന്ന ശംഖുപുഷ്പത്തെ ഓർമയില്ലേ. അതേ ശം ഖു പുഷ്പം തന്നെയാണ് ഈ നീലനിറത്തിനും കാരണം. ഗ്രീൻ ടീ യ്ക് കയ്പാണെങ്കിൽ ബ്ലൂ ടീയ്ക് മധുരമാണ്. ഈ മധുരത്തിന് കാരണം നിർമാണ സമയത്തെ ഓക്സീകരണ പ്രക്രിയ ആണ് .
നീല ചായയുടെ ഗുണങ്ങളെന്തൊക്കെയാണെന്നു നോകാം.ശ്വാസകോശത്തിൽ നിന്നും ശ്വാസ നാളത്തിൽ നിന്നും കഫം ഇല്ലാതാക്കാൻ സഹായിക്കുന്നു.ഉത്കണ്ഠയും വിഷാദവും അകറ്റാനും ചുമ, ജലദോഷം, ആസ്മ എന്നിവയിൽ നിന്നെല്ലാം ആശ്വാസമെകാനും നീല ചായക്ക് കഴിയും.
ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈൻറെ അളവ് കൂട്ടി ഓർമശക്തിയും തലച്ചോറിൻറെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ നീല ശംഖുപുഷ്പം സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് അർബുദ സാധ്യതയും കുറയ്ക്കുന്നു. ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയ ഈ നീലപ്പൂക്കൾക്ക് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും നീലച്ചായ സഹായിക്കും. ദിവസവും നീലചായ കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ന്യൂറോ ട്രാൻസ്മിറ്ററായ അസറ്റ യിൽ കൊള യിന്റെ അളവ് കൂട്ടി ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ച പെടുത്താൻ നീലശംഖുപുഷം സഹായിക്കുന്നുണ്ട് . ഇതു അർബുദ സാധ്യതയും കുറക്കും. തലമുടിക്കും ചർമ സൗന്ദര്യത്തിനും നീലചയ നല്ലതാണ്. നിങ്ങളുടെ മുടിക്കും ചർമത്തിനും തിളക്കവും ആരോഗ്യവും വർധിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ചർമത്തിന് പ്രായം കുറക്കാൻ സഹായിക്കുന്നു.
ആരോഗ്യം എല്ലാവർക്കും പ്രധാനപ്പെട്ടതാണ് അതു എങ്ങനെയൊക്കെ കൂട്ടാമോ അയ്‌തെല്ലാം നമ്മൾ നോക്കാറുണ്ട്. അതിനു നീലചായ ഒരു പരിധിവരെ സഹായിക്കും.