Pulse Oximeter: Essential Things to Know
July 19,2021
മഴക്കാലമായതോടെ വിവിധ തരത്തിലുള്ള പനികളും വന്നു തുടങ്ങി . ഏതു വീട്ടിൽ നോക്കിയാലും ഒരാൾക്കെങ്കിലും മൂക്കടപ്പും ജലദോഷവും ഉണ്ടാകും. മരുന്നുകളും ആവി പിടിയുമായി ഒരു ബഹളമായിരിക്കും. ജലദോഷമുള്ളവർക്കു എത്ര മരുന്ന് കഴിച്ചാലും ആവി പിടിക്കാതെ ഒരു ആശ്വാസമുണ്ടാകില്ല. പലർക്കും ആവി പിടിക്കുക എന്നത് കാലങ്ങളായുള്ള ഒരു ശീലമാണ്. പണ്ടൊക്കെ പുട്ടുകുടത്തിലും അലുമിനിയം ചരുവത്തിലുമൊക്കെയായിരുന്നു ആവി പിടിക്കാനുള്ള വെള്ളം തിളപ്പിച്ചിരുന്നത്. എന്നാൽ പ്ലാസ്റ്റിക്കിന്റെ വരവോടെ കാര്യങ്ങളൊക്കെ മാറി . ദൂഷ്യ വശങ്ങൾ അറിഞ്ഞിട്ടും കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിന് മിക്കവാറും എല്ലാ കാര്യങ്ങൾക്കും പ്ലാസ്റ്റിക്കിന്റെ കൂട്ടു പിടിച്ചു. ആവി പിടിക്കാണ് പ്ലാസ്റ്റിക് നിർമ്മിത ഇലക്ട്രിക് സ്റ്റീം ഇന്ഹെലര്‍ ഉപയോഗിക്കാൻ തുടങ്ങി.
വെള്ളം പെട്ടെന്ന് ചൂടാകുമെന്നും ഉപയോഗിക്കാനുള്ള എളുപ്പവും ഇതിന്റെ പ്രത്യേകതയാണ്. എന്നാൽ ഇതിന്റെ ദൂഷ്യ വശങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. വളരെക്കുറഞ്ഞ നിലവാരമുള്ള പ്ലാസ്റ്റിക്കിൽ നിര്‍മ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിനുള്ളില്‍ വെള്ളം ഉന്നത ഊഷ്മാവില്‍ ചൂടാകുമ്പോള്‍ ഒരുകൂട്ടം മാരക രാസവസ്തുക്കള്‍ ഉണ്ടാകുകയും (പ്ലാസ്റിക് കത്തിക്കും പോലെ തന്നെ) അത് നേരിട്ട് നിങ്ങളുടെ ശ്വാസകോശത്തിലെക്ക് പ്രവേശിച്ച് രക്തത്തില്‍ എത്തുകയും പാര്‍ശ്വ ഫലങ്ങളും, പിന്നീട് ക്യാൻസർ, ഹാർട്ട് ഡിസീസ്, തൈറോയ്ഡ് ഡിസോർഡർ , ഇൻഫെർട്ടിലിറ്റി, ആസ്‌ത്മ തുടങ്ങിയ മാരക രോഗങ്ങളും ഉണ്ടാക്കുന്നു. ട്രാൻസ്പെരന്റ് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉന്നത ഊഷ്മാവില്‍ ചൂടാക്കുമ്പോൾ പുറത്ത് വിടുന്ന ഏറ്റവും മാരക രാസവസ്തുക്കളില്‍ ഒന്ന് ‘ബിസ് ഫീനോള്‍ എ’ ആണ്. ഇതിനു നമ്മുടെ അന്തസ്രാവി ഗ്രന്ഥികളെ നശിപ്പിക്കാനും അതുമൂലം പല അസുഖങ്ങള്‍ക്ക് കാരണമാകുവാനും കഴിയും.
ജലദോഷം മാറാൻ വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷണ കാര്യങ്ങള്‍ക്ക് സ്ത്രീകളും, പുരുഷന്മാരും ഇത് ഉപയോഗിക്കുന്നുണ്ട്. ഈ പ്ലാസ്റ്റിക് ഇൻഹേലർ ഉപയോഗിക്കുന്നവരില്‍ ശ്വാസം മുട്ടല്‍/ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ കണ്ടുവരുന്നു. അതിനു കാരണം ഇതിലെ രാസവസ്തുക്കള്‍ നമ്മുടെ ശ്വാസകോശത്തില്‍ ഉണ്ടാക്കുന്ന ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ജൈവ-രാസ പ്രവര്‍ത്തനം ആണ്.
പുകവലിയേക്കാള്‍ മാരകമായ ദൂഷ്യവശങ്ങള്‍ ഇത് ഉണ്ടാക്കുന്നതിനാല്‍ ആവിപിടിക്കുന്നതിനു ഉത്തമം ലോഹം കൊണ്ട് നിര്‍മ്മിച്ച പാത്രം തന്നെയാണ്