Pulse Oximeter: Essential Things to Know
July 19,2021
സർവ രോഗ സംഹാരി എന്നറിയപ്പെടുന്ന തുളസിക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. .ഹിന്ദുമതത്തില്‍ പുണ്യമായി കണക്കാക്കുന്ന ഒരു സസ്യമാണ് ഇത് . ഇതുകൊണ്ടുതന്നെ പൂജകള്‍ക്കും മറ്റും പ്രധാനമായി ഉപയോഗിയ്ക്കുന്ന ഒന്നും തുളസി തന്നെയാണ് . ഇതിന്റെ ഗുണങ്ങൾ കൊണ്ടുതന്നെ ആയുര്‍വേദ ചികിത്സയില്‍ ഇതിന് ഏറ്റവും പ്രാധാന്യവുമേറുന്നു.ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യത്തെ സംരക്ഷിക്കാനുമെല്ലാം തുളസി അത്യുത്തമമാണ്. തുളസിയുടെ ഗുണങ്ങളെക്കുറിച്ചു ഏറെ വായിച്ചും കേട്ടും അറിയാമെങ്കിലും ചില ദോഷ വശങ്ങൾ കൂടി ഇതിനുണ്ട്.
ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും തുളസിയില നല്ലതല്ല. തുളസിയിലയിലെ 'estragol' ഗര്‍ഭപാത്രം വികസിക്കാനും ചുരുങ്ങാനും കാരണമാകും. ഇത് ഗര്‍ഭം അലസാൻ വരെ കാരണമാകും. ആര്‍ത്തവചക്രത്തെയും ഇത് ചിലപ്പോൾ ബാധിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനല്ല കഴിവ് തുളസിക്കുണ്ട്. അതുകൊണ്ടു തന്നെ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ തുളസി കഴിക്കാൻ പാടില്ല
മൃഗങ്ങളില്‍ നടത്തിയ പഠനത്തിൽ തുളസി വന്ധ്യതയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.ആണിനും പെണ്ണിനും ഇത് തുല്യമാണ് എന്നതും എടുത്തു പറയണം.തുളസി ബീജത്തിന്റെ എണ്ണം കുറയ്ക്കുകയുംലൈംഗികാവയവങ്ങളുടെ ഭാരം കുറയ്ക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്.ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും തുളസിക്ക് സാധിക്കും.
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ഘടകം തുളസിയിലയിൽ അടങ്ങിയിട്ടുണ്ട് .അതുകൊണ്ടു രക്തം കട്ടപിടിച്ച സഹായിക്കുന്ന മരുന്ന് കഴിക്കുന്നവർ തുളസിയില കഴിക്കുന്നത് ഒഴിവാക്കണം . കാരണം രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകം തുളസിയിൽ തന്നെ ഉള്ളപ്പോൾ അതിനു പ്രത്യേകം മരുന്ന് കഴിക്കുന്നത് വിപരീതഫലം ആണ് ഉണ്ടാക്കുക.
തുളസിയുടെ ഗുണങ്ങൾ അറിയാം: