ജോലി ചെയ്യുമ്പോൾ നിങ്ങൾ ഉറങ്ങാറുണ്ടോ?

ലോകത്തിലെ ഓരോ വ്യക്തികളും ക്ഷീണത്തിന്റെ മായാവലയത്തിൽ അകപ്പെട്ടിരിക്കുകയാണ് .ഒരു മനുഷ്യന്റെ  ഊർജസ്വലത അയാളുടെ ഉറക്കത്തെ ആശ്രയിച്ചിരിക്കും .ചില വ്യക്തികൾക്ക്  എത്ര ഉറങ്ങിയാലും മതിയാവുന്നില്ല മറ്റുചിലർക്കാണെങ്കിൽ ഒരു മയക്കം മാത്രം മതിയാകും .നാർക്കോലെപ്സി എന്നത്  അമിതമായി  ഉറങ്ങുന്ന വ്യക്തികളിൽ ഉണ്ടാകുന്ന ഒരു പ്രേതിഭാസമാണ് . സ്ത്രീകളെ അപേക്ഷിച്ച്  പുരുഷ ന്മാരിലാണ് അമിത ഉറക്കത്തിന്റെ പ്രശ്നങ്ങൾ കൂടുതലായി  കണ്ടുവരുന്നത്.2000 പേരിൽ ഒരാൾക്ക് നാർക്കോലിപ്സിയുടെ  പ്രശ്നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത് .ഒരിക്കൽ ഇതു വന്നുകഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ  പിന്തുടരാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ രേഖപ്പെടുത്തുന്നത് .ഒറെക്സിൻ എന്ന പ്രോട്ടീൻ ഘടകത്തിന്റെ  അപര്യാപ്തത മൂലമാണ് ഇതുണ്ടാകുന്നതെന്നു ഗവേഷ ണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നമുക്ക് ഉണർന്നിരിക്കാനുള്ള കഴിവും കരുത്തും നൽകുന്നതിന്റെ മുഖ്യസംരക്ഷകനാണ് ഒറെക്സിൻ . നമ്മുടെ ഗാഢനിദ്രയിലേക്കുള്ള  വഴികളിൽ അതിനെ ഒരുപരിധിവരെ തടഞ്ഞു നിർത്താനുള്ള കെൽപ്പും ഒറെക്‌സിനുണ്ട് .അതിനാൽത്തന്നെ ഒറെസ്‌സിൻ കുറയുന്നതുമൂലം ഉറക്കത്തിന്റെ പ്രവണത വളരെയധികം കൂടാനും  സാധ്യതയുണ്ട്. അപൂർവമായി തലച്ചോറിലുണ്ടാകുന്ന ചില മുഴകൾക്കും  രക്ത യോട്ട തകരാറുകൾക്കും  നാർക്കോലെപ് കാരണമായേക്കാം.
ആവശ്യത്തിന് ഉറങ്ങിക്കഴിയുമ്പോൾ നാർക്കോലെപ്സി രോഗികൾ ഊർജസ്വലരാകാറുണ്ട്. അതുകൊണ്ട് രാത്രി നന്നായി ഉറങ്ങുകയെന്നതാണ് ക്ഷീണമൊഴിവാക്കാനുള്ള നല്ല മാർഗം. ഉറങ്ങുന്നതിനു ഉണരുന്നതിനും കൃത്യമായ സമയം നിർദ്ദേശിക്കുകയാണെങ്കിൽ ഒരു പരിധി വരെ ക്ഷീണം പരിഹരിക്കാൻ സാധിക്കും .പലസമയങ്ങളിലും മയക്കം  നമ്മെ കീഴ്പെടുത്താറുണ്ട് .രാത്രിയിൽ നല്ല നിദ്ര കിട്ടിയില്ലെങ്കില്‍ അതിന്റെ ഫലം അനുഭ വിക്കേണ്ടി വരുന്നതു പകലാണ്. രാത്രിയിലെ  സുഖനിദ്രയ്ക്കു തടസ്സം നിൽക്കുന്നതെന്തും പകലുറക്കത്തിനു കാരണമായേക്കാം .ക്ഷീണത്തിനു പുറമേ ഏകാഗ്രത ക്കുറവ്, ഓർമക്കുറവ്, തലവേദന, തലകറക്കം,ശരീരവേദന  തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളും ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതു കൊണ്ട് ഉണ്ടാകാം.

whatsapp