ചായക്കുള്ളിലെ ആരോഗ്യരഹസ്യം

ചായ എന്ന പാനീയം മലയാളികളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് . രാവിലെ തുടങ്ങി രാത്രിവരെ നമ്മൾ കുടിക്കുന്ന ചായക്ക് ചിലപ്പോൾ കണക്കുകൾ കാണില്ല. ഈ ചായകുടി അത്ര നല്ലതാണോ ? 

ഇത് മൂലം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെ നമ്മൾ സാധാരണ ചിന്തിക്കുന്നതാണ്.  വിവിധതരം ചായകളെയും അവയുടെ ആരോഗ്യസംബന്ധമായ ഗുണങ്ങളെയും കുറിച്ചാണ് ഈ കുറിപ്പ്. തുടർന്ന് വായിക്കൂ ...

 

1 ) ഗ്രീൻ ടി 

 

ഏറ്റവും കുറഞ്ഞ അളവിൽ ചായപ്പൊടി നിർമ്മാണപ്രക്രിയയിൽ ഏർപ്പിട്ടുള്ള ഒരുതരം ചായപ്പൊടിയാണ് ഗ്രീൻ ടി. അതുകൊണ്ടു തന്നെ അവയിൽ ഉയർന്ന അളവിൽ ആൻറി ഓക്‌സൈഡുകൾ കാണപ്പെടുന്നു . അവയുടെ ഗുണങ്ങളാണ് 

 

* ഹൃദ്രോഗങ്ങളെയും പ്രായാധിക്യത്തെയും ചെറുക്കുന്നു :  ധാരാളം അളവിൽ ആൻറി ഓക്‌സൈഡുകൾ (പോളിഫീനോൾ ) ഉൾപ്പെടുന്നതിനാൽ ഇവക്ക് ഹൃദ്രോഗത്തെയും പ്രായാധിക്യത്തെയും ചെറുക്കാനുള്ള കഴിവുണ്ട് 

 

* കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു : കാറ്ചിൻ പോലുള്ള പോളി ഫിനോളുകളുടെ സാന്നിധ്യം കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് തടയുന്നു.

 

*രക്തസമ്മർദം കുറക്കുന്നു :  പഠനങ്ങൾ കാണിക്കുന്നത് ഇവ രക്തസമ്മർദം കുറക്കുന്നു  എന്നാണ് 

 

* പ്രമേഹം നിയന്ത്രിക്കുന്നു  :  ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫീനോൾ,   Polysaccharides തുടങ്ങിയവ 

പ്രമേഹത്തെ തടയുന്നു 

 

* ഭാരം കുറക്കാൻ സഹായിക്കുന്നു : ഗ്രീൻ ടീയിൽ ധരാളം മൂലകങ്ങൾ കലോറികളെ ദഹിപ്പിക്കാൻ സഹായിച്ച് അമിത വണ്ണം തടയുന്നു. 

 

2 ) ബ്ലാക്ക് ടി (കട്ടൻ ചായ )

 

പൂർണ്ണമായും ഓക്സിഡേഷൻ ചെയ്യപ്പെടുന്നവയാണ് ഇവ. അതുകൊണ്ടുതന്നെ ഇവക്ക് സുഗന്ധവും നല്ല നിറവും ലഭിക്കുന്നു . ഇവയുടെ ഏതാനും ഗുണങ്ങളാണ് 

 

* ഹൃദയസംരക്ഷണം : കട്ടൻചായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാഘാത സാധ്യത കുറക്കുന്നു 

 

* കൊഴുപ്പ് കുറക്കുന്നു : ചായയിലെ പോളിമെറുകൾ ശരീരത്തിലെ കൊഴുപ്പിനെ കുറക്കുന്നു .

 

* കരൾ സംരക്ഷണം :  മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് കട്ടൻ ചായക്ക പുകവലിമൂലം ഉണ്ടായ കരളിന്റെ അപകടങ്ങളെ ചെറുക്കാൻ സാധിക്കുമെന്നാണ് . 

 

*ദന്തസംരക്ഷണം :  കട്ടന്ചായയിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറിൻ അടങ്ങിയിരിക്കുന്നത് പല്ലുകളുടെ കേടുപാടുകൾ തീർക്കുന്നു . 

 

3 ) വൈറ്റ് ടി 

 

കുറഞ്ഞ അളവിൽ ഓക്സിഡേഷൻ സംഭവിക്കുന്ന ഈ ചായയുടെ ഗുണങ്ങൾ നോക്കാം 

 

* ഹൃദയസംരക്ഷണം : കറ്റചിൻ അടങ്ങിയിട്ടുള്ള ഇവ ഹൃദയത്തിന്റെ സംരക്ഷണത്തിന് അത്യുത്തമമാണ് 

 

4 ) മസാല ടി 

 

ദാരാളം അളവിൽ സുഗന്ധദ്രവ്യങ്ങൾ ആയ ഏലാം , ഗ്രാമ്പൂ , തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഇവയുടെ മേന്മകൾ 

 

* ക്യാൻസർ സാധ്യത കുറക്കാൻ സഹായിക്കുന്നു:  ധാരാളം അളവിൽ  ഇഞ്ചി , ഏലം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഇവക്ക് ക്യാൻസറിനെ  തടയാനുള്ള ശേഷി ഉണ്ട് 

 

* ജലദോഷം തടയുന്നു  : അലർജി ഉണ്ടാവുന്നതിനെ തടഞ്ഞ് ഇത്തരം ചായ ശരീരത്തിൻറെ രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

 

* രക്ത ചംക്രമണം വർധിപ്പിക്കുന്നു : മറ്റേത് ഉത്തേജക ലായിനിയെക്കാൾ ചായക്ക് രക്ത ചംക്രമണം കൂട്ടാനുള്ള കഴിവുണ്ട് .

5)  ഊലോങ് ടീ (Oolong Tea)

 

ഗ്രീൻടീയുടെയും , ബ്ലാക്ക് ടീയുടെയും , പാതി ഓക്സിഡേഷൻ അവസ്ഥയിലുള്ള ഈ ചായയുടെ ഗുണങ്ങൾ 

 

* ശരീരത്തിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയുന്നു 

*ദഹന വ്യവസ്ഥയെ സുഗമമാക്കുന്നു 

* എക്‌സിമ പോലുള്ള അസുഖങ്ങളിൽനിന്നും ശമനം നേടാൻ ഉപകരിക്കുന്നു 

 

6)  ഫ്രൂട്ട് ടീ ( Fruit Tea )

 

പഴങ്ങളുടെയോ അവയുടെ ഇലകളുടെയോ മരത്തിന്റെയോ ഭാഗങ്ങൾ ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുന്ന ഈ ചായയുടെ ഗുണങ്ങൾ നോക്കാം 

 

* പ്രമേഹം അകറ്റാൻ ഇതിലെ ക്ലോറോജിനിക് ആസിഡുകൾ, പോളിഫീനോൾ എന്നിവ  സഹായിക്കുന്നു 

*ഇതിൽ അടങ്ങിയിരിക്കുന്ന കാഫിക് ആസിഡ് ക്യാന്സറിനെതിരെ പ്രതിരോധിക്കുന്നു 

 

7) യെല്ലോ ടീ (Yellow Tea )

 

സൗത്ത് ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്ന ഈ ചായ ഗ്രീൻടീയുടെ മറ്റൊരു വകഭേധമാണ് . ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെന്നാൽ 

 

* കരളിനെ ക്യാൻസറിൽനിന്ന് സംരക്ഷിക്കുന്നു 

 

8)  ഹെർബൽ ടീ ( Herbal Tea )

 

*പ്രായാധിക്യത്തെ ചെറുക്കുന്നു 

*മുഖക്കുരു ശമിപ്പിക്കുന്നു 

* ത്വക്ക് രോഗങ്ങളെ മാറ്റുന്നു 

 

9)  ഹിബിസ്കസ്  ടീ (Hibiscus Tea )    

 

പ്രകൃതിയിലെ ആൽഫ ഹൈഡ്രോക്സി ആസിഡുകളുടെ സ്രോതസ്സാണ് ഇവ . ത്വക്കിന്റെ തിളക്കം , എണ്ണമയം എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു 

 

10)  ഡാൻഡെലിയോൺ ടീ (Dandelion Tea )

 

ഡാൻഡെലിയോൺ ടീയിൽ ധരാളം  ആൻറിഓക്സിഡൻറുകൾ ഉണ്ട്. മുഖത്തെ  ബാക്ടീരിയകളെ നീക്കംചെയ്തുകൊണ്ട് ചർമ്മത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന ഇൻഡിലിലിൽ ഡാൻഡെലിയോൺ ടീയിൽ അടങ്ങിയിട്ടുണ്ട്

 

11) റോസ് ടീ (Rose Tea )

 

റോസ ടീയ്ക്ക് ആൻറിസെപ്റ്റിക്,  ബാക്ടീരിയനാശക  ഗുണങ്ങൾ  ഉണ്ട്.  ഇത് ചർമ്മത്തെ  ഈർപ്പം കൂട്ടുകയും ഡ്രൈ ആകുന്നതു  തടയുകയും ചെയ്യുന്നു. ഇരുണ്ടപാടുകൾ അകറ്റാൻ ഇത് വളരെ പ്രയോജനകരമാണ് 

 

12)  പെപ്പെർമിൻറ് ടീ ( Peppermint Tea )

 

മൃദുവായ ചർമത്തിന് ചർമത്തിന് ഈ ചായ  വളരെ അനുയോജ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന കുരുമുളകിന്റെ ആൻറി ഓക്സിഡൻറുകളുടെ സ്വഭാവം കാരണം ചുളിവുകൾ കുറയും . എണ്ണമയം നീങ്ങും . മുഖകാന്തി വർധിക്കും . 

 

13) ജാസ്മിൻ ടീ (Jasmine Tea )

ഈ ചായ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു.

whatsapp