കുട്ടികള്‍ക്ക് അനുയോജ്യമായ ഭക്ഷണ ക്രമം

എല്ലാ അമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ് കുട്ടികളുടെ പ്രഭാത ഭക്ഷണം. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം  തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മിക്കവാറും അമ്മമാർക്ക് കൃത്യമായ ധാരണ ഉണ്ടാകില്ല. ചില അമ്മമാര്‍  അനാവശ്യമായ് ഭക്ഷണം കുത്തി നിറച്ചും വഴക്ക് പറഞ്ഞും കുട്ടികള്‍ക്ക് ആഹാരം നല്‍കാറുണ്ട്   അതിനേക്കാളും  നല്ലത് അവരുടെ പ്രായത്തിനും ശരീരത്തിന്റെ വളർച്ചയ്ക്കും അനുസരിച് ആവശ്യമായ ഭക്ഷണം നൽകുക എന്നുള്ളതാണ്. പ്രധാനമായും .പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക എന്നുള്ളത് വളരെ അത്യന്താപേക്ഷിതമാണ്. കുട്ടികള്‍ക്ക് എളുപ്പത്തില്‍ നല്കാന്‍ കഴിയുന്ന  പ്രോട്ടീൻ അടങ്ങിയിട്ടുള്ള  ഭക്ഷണങ്ങൾ ഇവയാണ്

ഓട്സ് –  ഒരു നല്ല പ്രോട്ടീൻ  കലവറയാണ് ഓട്സ്  ദിവസവും രണ്ടോ മൂന്നോ സ്പൂൺ ഓട്സ് പാലിൽ ചേർത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. അത് കഴിക്കാത്ത കുട്ടികള്‍ക്ക് നിർബന്ധമായ് ഒരു ഗ്ലാസ് പാൽ മാത്രമായാണെങ്കിലും കഴിപ്പിക്കുക

മുട്ട -  ദിവസവും ഒരു മുട്ടയെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഒരു പ്രോട്ടീൻ സ്രോതസ്സാണ് മുട്ട. മുട്ടയുടെ വെള്ളയിലാണ്  പ്രോട്ടീൻ പകുതിയോളം അടങ്ങിട്ടുള്ളത്  

ഡ്രൈ ഫ്രൂട്സ് –  ബദാം, കിസ്മിസ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ കുറച്ചെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ഈന്തപ്പഴം -  പ്രോട്ടീനും അയണും ധാരാളമായ് ഈത്തപ്പഴത്തിലുണ്ട്

വെണ്ണ -  പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

whatsapp