കുട്ടികളുടെ ഭക്ഷണക്രമം വിവിധ പ്രായങ്ങളിൽ

അമ്മമാർക്ക് എന്നും ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്  കുഞ്ഞുങ്ങളുടെ ഭക്ഷണം എന്നത്.  കഴിച്ചാലും കഴിച്ചില്ലെങ്കിലുമൊക്കെ ടെൻഷനാണ് .പ്രത്യേകിച്ചും സ്കൂളിൽ പോകുന്ന കുട്ടികളുടെ കാര്യത്തിൽ.    കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത്യാവശ്യമാണ്  പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം .വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ അളവിൽ പോഷകാഹാരം നൽകുകയും വേണം. ഇതിനുള്ള പോംവഴികൾ എന്തൊക്കെയെന്നു നോക്കാം

കുട്ടികളുടെ പോഷണ വർധനവിന്

 

∙ സമീകൃതമായ പ്രഭാതഭക്ഷണം വളരെ പ്രധാനം, പ്രോട്ടീനും ഊർജ്ജവുമടങ്ങിയ വിഭവങ്ങളാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ഉദാ. പുട്ട്, കടല, ഇഡ് ലി, സാമ്പാർ, ബ്രൗൺ ബ്രഡ്, മുട്ട സാൻഡ് വിച്ച് എന്നിവ . 

 

∙ വളർച്ചയ്ക്കാവശ്യമായ മുളപ്പിച്ച പയർ, സോയാബീൻ, കടല എന്നിവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുക

 

∙ ദിവസവും ഒരു നേരം ഓരോ കപ്പ് പച്ചക്കറി സാലഡ് (തക്കാളി, വെള്ളരിക്ക, കാരറ്റ്, കാബേജ്, സവാള) തുടങ്ങിയവ നാരങ്ങാനീര് ചേർത്ത് കുട്ടികൾക്ക് നൽകുക.

 

∙ പഴങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, പേരയ്ക്ക, പപ്പായ, ചെറുപഴം തുടങ്ങിയവ വളരെ നല്ലതാണ്.

 

∙ കൊഴുപ്പും ഊർജ്ജവും കൂടിയ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. ഇവയ്ക്കു പകരം നിലക്കടല, എള്ളുണ്ട, ഈന്തപ്പഴം, ഇലയട, കൊഴുക്കട്ട തുടങ്ങിയവ കൊടുക്കാം

 

∙ ദിവസവും എട്ട് പത്ത് ഗ്ലാസ് (2-2 1/2 ലീറ്റർ വെള്ളം) കുട്ടികൾ ദിവസവും കുടിക്കണം.

 

∙ നല്ല ആരോഗ്യത്തിന് വ്യായാമം ശീലമാക്കാം. നടത്തം, സ്കിപ്പിങ്, ഡാൻസിങ്, സൈക്ലിങ്, നീന്തൽ തുടങ്ങിയവ കുട്ടികൾക്ക് അനുയോജ്യമായ വ്യായാമ മുറകളാണ്.

 

ശരിയായ ഭക്ഷണക്രമത്തോടൊപ്പം ശരിയായ സമയ ക്രമീകരണവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രഭാത ഭക്ഷണം ദിവസവും കഴിച്ചിരിക്കണം. ഇതു കുട്ടികളിലെ ക്ളാസ്റൂം പെർഫോമൻസ് കൂട്ടും. പ്രഭാതഭക്ഷണം മാത്രമല്ല മറ്റു ഭക്ഷണങ്ങളും ശരിയായ രീതിയിൽ ശരിയായ സമയത്തു തന്നെ കുട്ടികൾക്ക് കൊടുക്കണം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫാറ്റ്, വൈറ്റമിൻ, മിനറലുകൾ എല്ലാം ഭക്ഷണത്തിൽ ഉണ്ടോ എന്നു ശ്രദ്ധിക്കണം. മാത്രമല്ല കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം എത്രത്തോളം കഴിക്കുന്നു എന്നു കൂടി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

whatsapp