കുട്ടികളിലെ മഴക്കാലരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

മഴക്കാലവും മഴയത്തുള്ള കളികളും കുട്ടികൾക്ക് എന്നും ഏറെ പ്രിയമുള്ളവയാണ്. എത്ര മുതിർന്നാലും അവരാ ശീലം പെട്ടെന്നൊന്നും മാറ്റാറില്ല . കളിതോണിയൊഴുക്കലും മഴയത്തുള്ള ചാട്ടവും , പന്തുകളിയുമെല്ലാം ഇന്ന് രക്ഷിതാക്കളുടെ തീരാ തലവേദനയാണ്. മഴയത്തു കുട്ടികളെ പുറത്ത് വിടാതെ വീടിനകത്ത് അടച്ചിടലല്ല ഇതിനുള്ള പ്രതിരോധമാർഗ്ഗം. അവരെ വേണ്ടവിധത്തിൽ  ആരോഗ്യപരമായി സംരക്ഷിക്കുന്നതാണ് . കേരളത്തിൽ മഴക്കാലരോഗങ്ങളായി കുട്ടികൾ കണ്ടുവരുന്നത് മൂന്ന് വിധത്തിലാണ്  .

 

വെള്ളത്തിൽ നിന്ന് പകരുന്നവ :  ശുദ്ധമായ വെള്ളം കുടിക്കാതെ വരുന്നവ 

 

വായുവിൽനിന്നും പകരുന്നവ :തുമ്മലിലൂടെയും , കഫത്തിലൂടെയും പകരുന്നവ 

 

കൊതുക് വഴി പകരുന്നവ : ബാക്ടീരിയ , വൈറസ് തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങൾ 

 

 

സാധാരണ കണ്ടുവരുന്ന ചില മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും 

 

1 ) ചുമ, ജലദോഷം 

 

 

നാരങ്ങ, കറുവപ്പട്ട, തേൻ മിശ്രിതം: അര സ്പൂൺ തേനും രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാ നീരും ഒരുനുള്ള് കറുവപ്പട്ട പൊടിച്ചതും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ദിവസവും രണ്ടുനേരം കഴിക്കുന്നത് ചുമയും ജലദോഷവും മാറാൻ നല്ലതാണ് 

 

പാലും മഞ്ഞളും: ഉറക്കത്തിനുമുമ്പ് ചെറുചൂടുള്ള മഞ്ഞൾ ചേർത്ത  പാൽ കുടിക്കുന്നത് നല്ലതാണ് 

ഉപ്പ്-വെള്ളം ഉപയോഗിച്ച് പൊക്കിപ്പിടിക്കുക: ഇത് ചുമക്കും തണുപ്പിനും ഫലപ്രദമായ  ഒരു പഴയ ചികിത്സാരീതിയാണ്. ഈ ഉപ്പ് വെള്ളത്തിൽ അല്പം മഞ്ഞൾ ചേർക്കുന്നത് ഗുണം ചെയ്യും

 

2 ) കോളറ 

 

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ചൂട് വെള്ളം മാത്രം കുടിക്കുക . വൃത്തിയുള്ള ആഹാരം ശീലമാക്കുക 

 

3 ടൈഫോയ്ഡ്ഡ് 

 

ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. വിഷ ജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട്. ശുചിമുറികളുടെ വൃത്തിയാണ് ഏറ്റവും നല്ല പ്രതിരോധം

whatsapp