കിന്നരിപ്പല്ലുകളെ എങ്ങനെ സംരക്ഷിക്കാം

കാത്തിരുന്നു മുളക്കുന്ന കിന്നരിപ്പല്ലുകൾ ഏതൊരു രക്ഷിതാവിനും ഏറെ സന്തോഷകരമായ കാര്യമാണ്. പക്ഷെ അവയെ വേണ്ട രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. പല്ലുകളുടെ നിര രൂപപ്പെടുന്നത് അവയുടെ വളർച്ചയുടെ തുടക്കത്തിൽ അവയെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഗർഭകാലം മുതൽക്കേ കുഞ്ഞുങ്ങളിൽ പല്ലുകളുടെ വളർച്ച ആരംഭിക്കുന്നുണ്ട്. ഒരു നവജാത ശിശുവിന് ഏകദേശം 20 പല്ലുകൾ വരെ അവയുടെ മോണക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടാകും. ജനിച്ചശേഷം 8 മാസത്തിനുള്ളിൽ ഇവയുടെ വളർച്ച ആരംഭിക്കും. ആദ്യ പല്ലുമുളക്കുന്നതോടെ തന്നെ ഇവയുടെ പരിപാലനം തുടങ്ങേണ്ടതാണ്. 

 

* വൃത്തിയുള്ള തുണി  ഉപയോഗിച്ചോ വെള്ളം  ഉപയോഗിച്ചോ മോണ വൃത്തിയാക്കുന്നത് നല്ലതാണ് 

 

* സാധാരണ സ്വീകരിക്കുന്ന ദന്ത സംരക്ഷണ മാർഗ്ഗങ്ങൾക്ക് പുറമെ പല്ലുകൾക്ക് ഇരുവശവും വൃത്തിയായി ബ്രഷ് ചെയ്യണം 

 

*രണ്ട് വയസ്സിന് ശേഷം മാത്രമേ  ടൂത് പേസ്റ്റ്  ഉപയോഗിക്കാൻപാടുള്ളു. 

 

ആദ്യ ആറുമാസം 

 

1. എന്നും മോണകൾ വൃത്തിയാക്കി വെക്കുക 

 

2. കുട്ടിയെ കുപ്പിയുമായി ( പാൽ )  കിടക്കാൻ അനുവദിക്കരുത് 

 

3. വിദഗ്ദ്ധനായ ഒരു ഡെന്റിസ്റ്റിൻറെ സേവനം ഉപയോഗപ്പെടുത്തുക 

 

 

ആറുമുതൽ എട്ട് മാസം വരെ 

 

1. ജ്യൂസ്, പാൽ  മുതലായവ കപ്പിലാക്കി നൽകുക 

 

2. കുപ്പി കുട്ടിയുടെ കൈകളിൽ കൊടുക്കാതിരിക്കുക 

 

3. 12 - 14 മാസത്തിനുശേഷം മാത്രമേ കുട്ടിക്ക് കുപ്പിയിൽ നൽകാവൂ 

 

4. എന്നും കുട്ടിയുടെ പല്ലുകൾ വൃത്തിയാക്കുക 

 

5. ഓരോ 12 മാസത്തിലും വൈദ്യപരിശോധന നിർബന്ധമാക്കുക 

 

18 മുതൽ  24 മാസം വരെയുള്ള പ്രായം 

 

1. സ്നാക്സുകൾ  ചോക്കലേറ്റുകൾ തുടങ്ങിയവയുടെ ഉപയോഗം  കുറയ്ക്കുക 

 

2.  ദിവസവും രണ്ട്  നേരം , രാവിലെയും രാത്രി അത്താഴത്തിനു ശേഷവും പല്ല് വൃത്തിയാക്കുക 

whatsapp