Pulse Oximeter: Essential Things to Know
July 19,2021
ഇലവർഗ്ഗത്തിൽപെട്ട പച്ചക്കറിയാണ് കാബേജ്. അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്‌സ് വൈറ്റമിന്‍, ഫോളിക് ആസിഡ് എന്നീ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കാബേജ് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്. ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ഇത് കരള്‍ സംബന്ധമായ രോഗത്തെ പ്രതിരോധിക്കും. നെഞ്ചില്‍ കെട്ടിനില്‍ക്കുന്ന അസ്വസ്ഥകള്‍ക്കൊക്കെ പരിഹാരം കാണാന്‍ കാബേജിന് കഴിയും. പനിയെ അകറ്റാനും മികച്ച മരുന്നാണിത്.പച്ച ,വയലറ്റ് നിറങ്ങളിൽ കാണപ്പെടുന്നു. എന്നും പ്രഭാത ഭക്ഷണത്തോടൊപ്പം കാബേജ് ഉപ്പിട്ടു വേവിച്ച് കഴിച്ചാല്‍ എല്ലാത്തരത്തിലും ഹൃദയപ്രശ്‌നങ്ങളും ശമിക്കും.
ഗർഭകാലത്തും കഴിക്കാൻ ഉത്തമമായതാണ് കാബേജ് . ഇതിൽ കൊഴുപ്പു കുറവും നാരുകൾ ധാരാളവും ഉള്ളത് കൊണ്ട് ഗർഭിണികളിൽ തടി അമിതമാകാതിരിക്കാൻ സഹായിക്കും. ഇതിലെ നാരുകൾക്കുരക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രിക്കാൻ കഴിയുന്നത് കാരണം ഗർഭകാല പ്രമേഹം തടയാൻ സഹായിക്കുന്നു. ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് മലബന്ധമുണ്ടാകുന്നത് സാധാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാബേജ്. ഇതിലെ നാരുകള്‍ നല്ല ദഹനത്തിന് സഹായിക്കും.ഫോളിക് ആസിഡ് അടങ്ങിയ ഇത് കുഞ്ഞിന്റ ഡിഎന്‍എ വളര്‍ച്ചയ്ക്കു പ്രധാനമാണ്.ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാൻ കാബേജിന് കഴിയും.അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്.വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.