കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

മനുഷ്യശരീരത്തിലെ ഏറ്റവും വലുതും പ്രധാനപെട്ടതുമായ അവയവമാണ് കരൾ. നമ്മൾ കഴിക്കുന്ന ആഹാരത്തെ ശരീരത്തിനാവശ്യമായ പോഷകങ്ങളാക്കി മാറ്റുന്നത് കരളാണ് .ശരീരത്തിനാവശ്യമായ കൊളസ്‌ട്രോൾ നിർമിക്കുന്നതും കരളാണ്. അത്രയേറെ പ്രാധാന്യമുള്ള കരളിനെ നമ്മൾ ശെരിയായ രീതിയിൽ ശ്രദ്ധിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമാണ്. ശ്രദ്ധക്കുറവും ഭക്ഷണരീതികൾ കൊണ്ടും കരളിന് നിരവധി അസുഖങ്ങൾ ബാധിക്കാനിടയുണ്ട്. 

 

കരള്‍ രോഗത്തെക്കുറിച്ച്‌ പലര്‍ക്കും അറിവില്ല. മാത്രമല്ല സ്വയം ചികിത്സയെന്ന രീതിയും കൂടിയാവുന്നതോടെ കരളിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ നമ്മള്‍ അത്രയ്ക്കങ്ങോട്ട് ശ്രദ്ദിക്കാറില്ല  എന്നതാണ് സത്യം .  പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ നമ്മളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കും. എന്നാല്‍ ഇനി മുതല്‍ ഇത്തരം ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, അവ എന്തൊക്കെയെന്ന് നോക്കാം. 

 

ഛര്‍ദ്ദിയ്ക്കുന്നതും ഛര്‍ദ്ദിയുടേതായ ലക്ഷണങ്ങളുമാണ് പലപ്പോഴും കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ തെളിവ്. എന്നാല്‍ എല്ലാ തരത്തിലുള്ള ഛര്‍ദ്ദികളും ഗുരുതരമല്ല.

  

രക്തക്കുറവ് കൊണ്ടുണ്ടാകുന്ന പല പ്രശ്നങ്ങളും പലപ്പോഴും കരള്‍ രോഗത്തിന്റെ തന്നെ പ്രശ്നങ്ങളായിരിക്കാം. എന്നാല്‍ രക്തമുണ്ടാകാനുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനോടൊപ്പം ഡോക്ടറെ സമീപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.റെഡ് മീറ്റ് , നട്സ് , ബീറ്റ്റൂട്ട് , ധാരാളം ഇലവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം .

 

തടി കുറയ്ക്കാന്‍ കഷ്ടപ്പെടാതെ തന്നെ തടി കുറയുന്നത് ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കും. അതുകൊണ്ട് തന്നെ യാതൊരു വിധ കാരണവുമില്ലാതെ തടി കുറയുന്നത് അല്‍പം ശ്രദ്ധിക്കേമ്ട സംഗതിയാണ്.

 

ചര്‍മ്മത്തിലെ നിറം മാറ്റവും ശ്രദ്ധിക്കുക. ചര്‍മ്മത്തിന് മഞ്ഞ നിറം കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതാണ് സത്യം.

 

ഇടയ്ക്കിടയ്ക്കുള്ള പനിയാണ് മറ്റൊന്ന്. ഇതും കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ പനിയുടെ മരുന്ന് കഴിയ്ക്കാതെ വിദഗ്ധ ചികിത്സ തേടുക.

 

 അനുവദനീയമായതില്‍ കൂടുതല്‍ മുടി കൊഴിയുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ ലക്ഷണമാണ്.

 

കൈകാലുകളിലുണ്ടാകുന്ന നീരും ശ്രദ്ധിക്കാം. അധിക നേരം ഇരുന്നാലും യാത്ര ചെയ്താലും കാണുന്ന ഇത്തരം നീര് അല്‍പം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്.

 

ഓര്‍മ്മശക്തിയ്ക്കും കാര്യമായ പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ സമീപിക്കുക. ഇത് പലപ്പോഴും കരള്‍ രോഗബാധിതനാണ് എന്നതിന്റെ ലക്ഷണമാണ്

 

whatsapp