ഒറ്റമൂലികൾ കൊണ്ട് മരുന്നിനോട് വിടപറയാം

  • രാത്രി ഉറക്കകുറവുണ്ടെങ്കില്‍ മൂന്നു ചുവന്നഉള്ളി ഉറങ്ങുന്നതിന് മുമ്പ് ചവച്ച് ഇറക്കുക.

 

  • പഴുതാര കടിച്ചാല്‍ ചുണ്ണാമ്പ് പുരട്ടുകയോ ചുണ്ണാമ്പ് വെള്ളം കൊണ്ട് കടിച്ച ഭാഗം കഴുകുകയോ ചെയ്യുക. വിഷം പോകും.

 

  • ഉലുവയും ഗോതമ്പും കഞ്ഞി വച്ച് കഴിച്ചാല്‍ ശരീരകാന്തി കിട്ടുന്നതാണ്.

 

  • ദിവസവും രാവിലെ ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉന്മേഷം ലഭിക്കുകയും ശരീരഭാരം കുറയുന്നതുമാണ്.

 

  • കുളിക്കുന്ന വെള്ളത്തില്‍ രാമച്ചം ഇട്ട് തിളപ്പിച്ചാല്‍ ശരീരത്തിന് വാസനയും കുളിര്‍മയും ലഭിക്കും

 

  • പച്ച മഞ്ഞളും വേപ്പിലയും അരച്ചു മുഖത്തു പുരട്ടുന്നത് മുഖക്കുരുവിന് നല്ല മരുന്നാണ്.

 

  • കാല്‍ മുട്ടിലെ നീര്‌ കുറയുന്നതിന്‌ മുരിങ്ങയിലയും ഉപ്പും സമം ചേര്‍ത്ത്‌ അരച്ച്‌ നീരുള്ള ഭാഗത്ത്‌ വച്ച്‌ കെട്ടുക

 

  • കൊളസ്‌ട്രോള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ദിവസവും ഭക്ഷണത്തിനോട്‌ ഒപ്പമോ അതിന്‌ശേഷമോ നാലോ അഞ്ചോ അലി വെള്ളുത്തുള്ളി ചതച്ച്‌ കഴിക്കുക.

 

  • ഒച്ചയടപ്പ്‌ മാറാന്‍ രണ്ടു മൂന്ന് കുരുമുളക് പലവട്ടം ചവച്ചു ഇറക്കുക .അല്ലെങ്കില്‍ കയ്യന്ന്യം ഒരു പിടി മോരില്‍ അരച്ചു കലക്കി ഒരു ഗ്ലാസ്‌ കുടിക്കുക

 

  • തുളസിയിലയും ഗ്രാമ്പും പച്ചമഞ്ഞളും ചേര്‍ത്ത്‌ അരച്ച്‌ പല്ലുവേദനയുള്ള ഭാഗത്ത്‌ പുരട്ടിയാല്‍ രോഗത്തിന്‌ ശമനം ലഭിക്കുന്നതാണ്‌.

 

  • ബീറ്റ്‌റൂട്ട്‌ ചെറിയ കഷ്‌ണം കൊണ്ട്‌ വളരെ പതുക്കെ ചുണ്ടുകളില്‍ ഉരസുക ഇത്‌ നിത്യേന ചെയ്‌താല്‍ ചുണ്ടുകള്‍ക്ക്‌ നല്ല നിറം കിട്ടും.

 

  • കക്കോട്ടിക്ക്‌ ഗ്രാമ്പും പനിനീരില്‍ ഉരച്ച്‌ പുരട്ടുന്നത്‌ അതി ഉത്തമം.

 

  • പുരികം കട്ടി വയ്‌ക്കുവാന്‍ ദിവസവും രാത്രിയില്‍ ആവണക്കെണ്ണ പുരട്ടി കിടന്നാല്‍ മതി.

 

  • മുലപ്പാല്‍ വര്‍ധിക്കാന്‍ തവിട് ശര്‍ക്കരയും ചേര്‍ത്ത് കുറുക്കി എന്നും കഴിച്ചാല്‍ മതി .

 

  • കുട്ടികളുടെ ഉറകത്തിലെ മൂത്രം പോക്ക് തടയാന്‍ അവല്‍ ഒരു പിടി വീതം നനക്കാതെ കുറെ ദിവസം കൊടുക്കുക .

 

  • പായസം, ചക്കപഴം, മാമ്പഴം, ഇവ കഴിച്ചു ദാഹനകേട്‌ ഉണ്ടായാല്‍ ചുക്ക് ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക

 

  • ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

 

  • ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

 

  • കണ്ണിനു താഴെ കറുത്ത നിറം മാറുവാന്‍ വെള്ളരിക്ക്‌ നീരും തേനും ചേര്‍ത്ത്‌ പുരട്ടുന്നത്‌ നന്ന്‌.

 

  • വായ്‌നാറ്റത്തിന്‌ ഏലക്കായോ, ഗ്രാമ്പുവോ വായില്‍ ഇട്ടുകൊണ്ടിരിക്കുക.

 

  •  ചതവും മുറിവും, മാറാന്‍ തൊട്ടാവാടി വേര് വെള്ളത്തില്‍ അരച്ച് പുരട്ടുക

 

  • കാട മുട്ട, വാട്ടികഴിക്കുന്നത്‌ ആസ്‌മയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്തമം.
whatsapp