Pulse Oximeter: Essential Things to Know
July 19,2021
ഇന്ത്യയിലെ ഫാര്‍മസി വ്യവസായം ലോകപ്രശസ്തമാണ്. ജനറിക് മരുന്നുകളുടെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും വളരെയധിക നിർണായകം ആയ മുന്നേറ്റം ആണ് ഉണ്ടായിട്ടുള്ളത്. ചുരുങ്ങിയ കൂലി, റിസര്‍ച്ച് & ഡവലപ്മെന്റ് മേഖലയിലും ഉല്‍പ്പാദനത്തിലുമുളള കുറഞ്ഞ ചിലവ് എന്നിവയെല്ലാം ഈ വിപണിയെ അംഗീകരിക്കാൻ ഉള്ള പ്രധാന കാരണമാകുന്നു.
അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലേയും മരുന്ന് ഉല്‍പ്പാദനച്ചെലവുകളേക്കാള്‍ 50-60 ശതമാനം കുറവ് ഇന്ത്യയിൽ ആണ്.
1970 ലെ പേറ്റന്റ് ആക്റ്റിലെ നിബന്ധനകളുടെ അയവുളള സ്വഭാവം ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. ഈ മേഖലയിലെ നിയന്ത്രണാധികാരം താഴെപ്പറയുന്ന റെഗുലേറ്ററി ബോഡികളുടെ കീഴിലാണ്, ഇവരാണ് മരുന്നുകളുടെ അംഗീകാരം, ഉല്‍പ്പാദനം, മാര്‍ക്കറ്റിംഗ്, ഗുണനിലവാരം, വില എന്നിവ നിയന്ത്രിക്കുന്നത് :
സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ്സ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി ഡി എസ് സി ഒ ). -ഹെല്‍ത്ത ആന്‍ഡ് ഫാമിലി വെല്‍ ഫെയര്‍ മന്ത്രാലയത്തിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകളുടെ ക്വാളിറ്റി, സുരക്ഷിതത്വം എന്നിവയെല്ലാം ഈ സംഘടനയുടെ പരിധിയില്‍ വരുന്നു. പുതിയ മരുന്നുകളുടെ മാര്‍ക്കറ്റ് ഓതറൈസേഷനും നിലവാരത്തിന്റെ ക്ലിനിക്കല്‍ ട്രയലുമെല്ലാം ഇതിന്റെ കീഴിലാണ്. മരുന്നുകളുടെ ഇറക്കുമതിയുടെ മേല്‍നോട്ടം വഹിക്കുന്നു. അവയുടെ ഉല്‍പ്പാദനത്തിലുളള ലൈസന്‍സുകള്‍ അംഗീകരിക്കുന്നതും സെന്‍ ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ്സ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ്.
ദ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ), - കെമിക്കല്‍സ് ആന്‍ഡ് പെട്രോക്കെമിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്നു. ‘ഡീ കണ്‍ട്രോള്‍ഡ് ബള്‍ക്ക് ഡ്രഗ്ഗുകളുടെയും‘ ഫോര്‍മുലേഷനുകളുടേയും വില നിജപ്പെടുത്തുന്നതും പരിഷ്കരിക്കുന്നതും ഈ അതോറിറ്റിയാണ്. കാലാനുസൃതമായ മാര്‍ഗരേഖകള്‍ക്കനുസരിച്ച് മരുന്നുകളെ കൂട്ടിച്ചേര്‍ത്തും ഒഴിവാക്കിയും പ്രൈസ് ലിസ്റ്റ് നവീകരിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനം, കയറ്റുമതി, ഇറക്കുമതി , മാര്‍ക്കറ്റ് ഷെയര്‍ എന്നിവയുടെ ഡാറ്റ തയ്യാറാക്കും. മരുന്നുകളുടെ അപര്യാപ്തത മോണിറ്റര്‍ ചെയ്യുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കത്സ് - എല്ലാ ഡ്രഗ്ഗുകളും ഫാര്‍മസ്യൂട്ടിക്കലുകളും (വേറെ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് കീഴിലേക്ക് പ്രത്യേകം മാറ്റിയവയൊഴിച്ച്) ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കത്സിന്റെ കീഴില്‍ വരും. ഈ പറയുന്നവയാണ് ഡിപ്പാര്‍ട്ടുമെന്റിന്റെ അധികാരങ്ങള്‍. എന്‍ പി പി എ യുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ പരിധിയില്‍ വരുന്നു. അടിസ്ഥാനസൌകര്യവികസനം, മാന്‍ പവര്‍, റിസര്‍ച്ച്, പ്ലാനിംഗ്, ഡെവലപ്മെന്റ്, നിയന്ത്രണം, സഹായപിന്തുണ എന്നിവയെല്ലാം ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലാണ്.
ഡ്രഗ് കണ്‍ട്രോളര്‍ ലൈസന്‍സിംഗ്, ക്വാളിറ്റി കണ്‍ ട്രോള്‍, മാര്‍ക്കറ്റ് ഓതറൈസേഷന്‍ എന്നിവയെ നിയന്ത്രിക്കുന്നത് സെന്‍ ട്രല്‍ ഡ്രഗ് കണ്‍ട്രോളറാണ്. അംഗീകരിക്കപ്പെട്ട ഡ്രഗ്ഗുകളുടെ ഉല്‍പ്പാദനത്തിലുളള ലൈസന്‍സുകള്‍ നല്‍കാന്‍ സ്റ്റേറ്റ് ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് അധികാരമുണ്ട്.