ഇനി ചോക്ലേറ്റിനോടൊരിഷ്ടം കൂടും...

കുട്ടികള്‍ക്കെന്ന പോലെ  മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായതാണ് ചോക്ലേറ്റ് . മധുരമാണെങ്കില്‍ കൂടി നിരവധി ആരോഗ്യ ഗുണങ്ങള്‍ ചോക്ലേറ്റിയിൽ അടങ്ങിയിട്ടുണ്ട്  . അതിനാല്‍ തന്നെ അരും തന്നെ ചോക്ലേറ്റിനോട് നോ പറയില്ല.

രക്തസമ്മര്‍ദ്ദം കുറയ്‌ക്കും...

ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡ്സ് എന്ന ആന്റി ഓക്‌സിഡന്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ അത് കുറയ്‌ക്കാന്‍ ചോക്ലേറ്റ് സഹായിക്കും. ഇതുകൂടാതെ നമ്മുടെ ശരീരത്തിലെ ഹോര്‍മോണ്‍നില ഏകീകരിക്കാനും ഇത് സഹായിക്കും.  രക്തത്തിലെ മോശം കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) കുറയ്‌ക്കാന്‍ ചോക്ലേറ്റ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചോക്ലേറ്റ് കഴിച്ചാല്‍ എല്‍ഡിഎല്‍ നില 10 ശതമാനം വരെ കുറയും.

സന്തോഷം വര്‍ദ്ധിപ്പിക്കും..

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടാന്‍ ചോക്ലേറ്റിന് കഴിയും. ഇത് ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. നല്ല മൂഡ് തോന്നാന്‍ ചോക്ലേറ്റ് കഴിയ്ക്കാം. ചോക്ലേറ്റ് കഴിക്കുമ്പോള്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനം വര്‍ദ്ധിച്ചാണ് ഇങ്ങനെ സംഭവിക്കുന്നത്. മദ്യപിക്കുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ കരളിനെ നശിപ്പിക്കുമ്പോള്‍ ചോക്ലേറ്റ് വഴി ഉണ്ടാകുന്ന എന്‍ഡോര്‍ഫിന്‍ കരളിനെ ദോഷകരമായി ബാധിക്കുന്നില്ല. കൂടാതെ വിഷാദം അകറ്റുന്ന സെറോടോണിന്‍ നില കൂട്ടാനും ചോക്ലേറ്റ് സഹായിക്കും

അകാല വാർദ്ധക്യം തടയും .. 

ചോക്ലേറ്റ് നിര്‍മ്മിക്കുന്ന കൊക്കോയില്‍ ഒട്ടേറെ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവയൊക്കെ ധാരാളമായി കൊക്കോയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും. ചര്‍മ്മത്തിനു തിളക്കം നല്‍കുന്നതിനൊപ്പം മൃദുലവും സുന്ദരവുമാക്കാന്‍ ഇതിനു കഴിയും. ചര്‍മ്മത്തില്‍ ചുളിവ് വരുന്നത് തടയാനും അകാല വാര്‍ധക്യത്തെ അകറ്റാനും ഡാര്‍ക് ചോക്ലേറ്റിന് കഴിയും.സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മ്മരോഗങ്ങള്‍ അകറ്റാ‍നും വരണ്ട ചര്‍മ്മത്തെ പുനരുജ്ജിവിപ്പിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിനും ഡാര്‍ക് ചോക്ലേറ്റിന് കഴിയും. ചര്‍മ്മത്തിന് സ്വഭാവിക നിറം നിലനിര്‍ത്താനും ഈ മധുരത്തിനു കഴിയും.

പ്രധിരോധ ശേഷി വർധിപ്പിക്കുന്നു ...

ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ രക്തം കട്ടപിടിയ്ക്കുന്നത് തടയുകയും രക്തം ശുദ്ധികരിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. അത് മാത്രമല്ല ഡാര്‍ക് ചോക്ലേറ്റിലെ പോഷകങ്ങള്‍ ബാക്ടീരിയകളെ കൊല്ലുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും സഹായിക്കുന്നു.

ലൈംഗികജീവിതം...

ലൈംഗികശേഷിയെ ഉത്തേജിപ്പിക്കാന്‍ ചോക്ലേറ്റിന് സാധിക്കും. പ്രണയം, ലൈംഗികത എന്നീവയെ ഉത്തേജിപ്പിക്കുന്ന തലച്ചോറിലെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കാന്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍, ഫിനൈല്‍ത്തിലാമിന്‍ എന്നിവ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പങ്കാളികളായ സ്‌ത്രീയും പുരുഷനും ചോക്ലേറ്റ് ശീലമാക്കുന്നത്, അവരുടെ ബന്ധം ദൃഢമാക്കാന്‍ സഹായിക്കും.

whatsapp