Pulse Oximeter: Essential Things to Know
July 19,2021
പണ്ടൊക്കെ മിക്ക വീടുകളിലുമുള്ള ഒരു സ്ഥിരം കാഴ്ചയായിരുന്നു മൺകുടത്തിൽ നിറച്ചു വച്ച വെള്ളം . പ്രത്യേകിച്ചും വേനൽക്കാലത്തു.
പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാനുള്ള കഴിവ് മണ്‍കുടങ്ങള്‍ക്കുണ്ട് . ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്.
മണ്‍കുടത്തിലെ വെള്ളത്തിന്റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്. അതിനാല്‍ പുരാതനകാലം മുതല്‍ക്കെ ഇന്ത്യയില്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാരും പറയുന്നു. മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല.മണ്‍കുടത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃത്യാലുള്ള നിരവധി ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കും. പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്‍മ്മാണ മൂലകങ്ങള്‍.കളിമണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്റെ അംശത്തെ കുറക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. മൺകുടങ്ങൾക്കു മാത്രമല്ല മൺപാത്രങ്ങൾക്കും മൺചട്ടികള്‍ക്കുമെല്ലാം ഇതേ ഗുണങ്ങളുണ്ട് . അതുപോലെ തന്നെ ശരീരത്തിന്റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.
ഇന്ന് എല്ലാവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളാണ് . ഉപയോഗിക്കാനുള്ള എളുപ്പമാണ് ഇതിനു കാരണമെന്ന് തോനുന്നു. എന്നാലും പ്ലാസ്റ്റിക്കിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ് . മിക്ക പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നത് ബിപിഎ പോലുള്ള മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ്. ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച് എത്രയോ ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.
സൂര്യാഘാതം മൂലം ശരീരത്തില്‍ വരാവുന്ന പ്രശ്നങ്ങള്‍ക്കും കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒരുപരിധി വരെ തടയാന്‍ ഇവ സഹായിക്കും. തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്‍കുടത്തില്‍ അടച്ചു് വയ്ക്കുന്ന വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.