ആന്ററോഗ്രേഡ് അംനേഷ്യ

ഏറെ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച ചലച്ചിത്രം 'ഗജിനി'യോ , അല്ലെങ്കിൽ അതിന്റെ  തന്നെ മുൻകാല  ചലച്ചിത്രം 'മൊമെന്റൊ' യോ കണ്ടവർക്ക്  ഈ അവസ്ഥ എന്തെന്ന് കൃത്യമായി മനസ്സിലായിക്കാണും . പുതിയ ഓർമ്മകളെ ഓർത്തുവെക്കാനുള്ള ഒരാളുടെ ശേഷി നഷ്ട്ടപ്പെടുന്ന അവസ്ഥയാണ് ആന്ററോഗ്രേഡ്  അംനേഷ്യ . ഒരു പ്രത്യേക സംഭവത്തിന് മുമ്പുള്ള എല്ലാ കാഴ്ചകളും ഓർമ്മകളും ഉണ്ടായിരിക്കുകയും എന്നാൽ അതിന് ശേഷമുള്ള പുതിയ ഓർമ്മകൾ, കണ്ട വ്യക്തികൾ , കാഴ്ചകൾ തുടങ്ങിയവ  മറന്നുപോകുകയും ചെയ്യുന്ന പ്രത്യേക അവസ്ഥയാണിത് . പുതിയ അനുഭവങ്ങളെ  മനസിലാക്കുമെങ്കിലും ദീർഘകാല  ഓർമ്മകളെ തലച്ചോറിൽ ശേഖരിച്ച് വെക്കാനുള്ള ഒരു മനുഷ്യന്റെ  കഴിവാണ് ഈ അസുഖം വരുന്നതിലൂടെ നഷ്ടപ്പെടുന്നത് . അതായതു ഡ്രൈവിംഗ് , നീന്തൽ തുടങ്ങിയ പുതിയ കഴിവുകൾ ഉണ്ടാക്കിയെടുക്കാൻ അവർക്ക് സാധിക്കുമെങ്കിലും ഉച്ചക്ക് കഴിച്ച ഭക്ഷണമെന്താണ് തുടങ്ങിയ കാര്യങ്ങൾ  ഓർത്തെടുക്കാൻ അവർക്ക് ആകില്ല . 

 

രോഗം വരാനുള്ള സാഹചര്യങ്ങൾ 

 

*തലച്ചോറിനേൽക്കുന്ന ക്ഷതം മൂലമോ , മീഡിയൽ ടെംപോറൽ നോബുകളിൽ നടത്തുന്ന ശാസ്ത്രക്രിയകളാലോ ഈ രോഗം സംഭവിയ്ക്കാം 

 

* പെട്ടെന്നുണ്ടാകുന്ന മാനസിക ആഘാതം മൂലവും ഈ രോഗം വരാം benzodiazepines 

    വിവിധ തരത്തിലുള്ള   ബെൻസോയ്‌സിപ്പിനെസ്  (benzodiazepine )   അടങ്ങിയിട്ടുള്ള  മരുന്നുകളുടെ  അമിതോപയോഗവും ഈ രോഗത്തിന് കാരണമാകാം 

 

പുതിയ ഓർമ്മ ഘടകങ്ങൾ ശേഖരിച്ചുവെക്കാനുള്ള ഇടങ്ങൾക്ക് വേണ്ട അളവിൽ പോഷകങ്ങൾ കിട്ടാതെ വരുന്നതിലൂടെ അവ പതുക്കെ പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് ആൻറെറോ ഗ്രേഡ് അംനേഷ്യ  ഉണ്ടാവാനുള്ള പ്രധാന കാരണം .

whatsapp