അവിലിനുള്ളിലെ ആരോഗ്യം....

അരിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് അവല്‍.  പണ്ടൊക്കെ നാലുമണി പലഹാരമായി കുട്ടികൾക്ക് അവിൽ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ നൽകിയിരുന്നു. പക്ഷെ അതൊന്നും അതിന്റെ ഗുണങ്ങൾ അറിഞ്ഞു കൊണ്ടായിരുന്നില്ല . 

 നെല്ലില്‍ നിന്നുണ്ടാക്കുന്ന അവല്‍ വെറുമൊരു മധുര പലഹാരം മാത്രമല്ലെന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന പല വിഭവങ്ങളും അവലില്‍ ഉണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ അവലില്‍ ഉണ്ടെന്ന് നോക്കാം.

 എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമായവരും കുട്ടികളും ഇത് കഴിക്കുന്നത് നല്ലതാണ്. വളരെയധികം ഫൈബര്‍ സാന്നിധ്യമുള്ളതിനാല്‍ അവല്‍ കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. 

ഡയറ്റിലിരിക്കുന്നവര്‍ രാവിലെ പ്രാതലിന് അവല്‍ കഴിക്കുന്നത് സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. 

 

പ്രമേഹരോഗികള്‍ അവല്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. 

 

വൈറ്റമിന്‍ എ, ബി1, ബി2, ബി3, ബി6, ഡി, ഇ എന്നീ വൈറ്റമിന്‍സും, അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മെഗ്‌നീഷ്യം, മാഗനീസ് എന്നിവയും അവലില്‍ അടങ്ങിയിട്ടുണ്ട്.

 

സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത തടയാം. 

 

ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ഗോതമ്പ് അവല്‍ സഹായിക്കും. ഇതുമൂലം ഹൃദയത്തെ സംരക്ഷിക്കാം. 

 

 അവല്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ മറവിരോഗത്തിനുള്ള സാധ്യത വളരെ കുറവാണ്.

 

ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് അവല്‍. അവല്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ ക്ഷീണം ഇല്ലാതാക്കി ശരീരത്തിന് ഉണര്‍വ്വ് നല്‍കാന്‍ സഹായിക്കുന്നു

 

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. കൂടാതെ, മറ്റ് ധാന്യങ്ങളെക്കാള്‍ കലോറി കുറവായതിനാല്‍ ഇത് തടി കുറയാനും സഹായകമാകും.  

whatsapp