സ്വേച്ഛാധിപത്യ വ്യക്തിത്വം (Authoritarian Personality )

1950 കാലഘട്ടത്തിലാണ് ഹാർപ്പർ , റോ എന്നിവർ  ഏറെ പ്രസിദ്ധമായ കണ്ടെത്തലുകളുള്ള മനഃശാസ്ത്ര പുസ്തകം പുറത്തിറക്കുന്നത് . ആ പുസ്തകത്തിൽ പ്രധാനമായും സ്വേച്ഛാധിപത്യ വ്യക്തിത്വത്തിന്റെ വിവിധതരം വിഭാഗങ്ങളെ കുറിച്ച് പറയുന്നുണ്ട് .പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അധികാര മനോഭാവം ഈ സ്വഭാവമുള്ളവരിൽ കണ്ടുവരുന്നു . ആരാലും ചോദ്യം ചെയ്യപ്പെടരുതെന്നും എല്ലാവരും തനിക്ക് കീഴിലാണെന്നുമുള്ള സ്വയം തോന്നലുകൾ ഈ വ്യക്തിത്വത്തിന് കാരണമായേക്കാം . അമിത വിധേയത്വം ,  അളവിൽകവിഞ്ഞ അനുസരണ എന്നിവ മറ്റൊരാളോട് നാം കാണിക്കുമ്പോൾ അയാളിൽ ഈ വ്യക്തിത്വം രൂപപ്പെട്ട് വരികയായിരിക്കും . 

സ്വേച്ഛാധിപത്യ വ്യക്തിത്വത്തിന്റെ ഘടകങ്ങൾ താഴെ പറയുന്നവയാണ് :

 

*  ശരി  തെറ്റുകളെ  പറ്റിയുള്ള പരമ്പരാഗത വിശ്വാസങ്ങളോട് അന്ധമായ വിശ്വാസം  

 

* അംഗീകാരമുള്ള അധികാരിക്ക് കീഴടങ്ങി കഴിയാനുള്ള മനോഭാവം 

            a ) യാഥാസ്ഥിതിക ശരിതെറ്റുകളെ എതിർക്കുന്നവരോട് ശത്രുത അനുഭവപ്പെടൽ 

              b ) പൊതുവെ എല്ലാവരോടുമുള്ള വിരോധം : എല്ലാവരും നുണ പറയുന്നവരാണെന്നും , തക്കം കിട്ടിയാൽ                                          മോഷ്ട്ടിക്കുമെന്നും , വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നുമുള്ള അബദ്ധ ധാരണ 

 

*ശക്തമായ നേതൃത്വത്തിന് വേണ്ടി എവിടെയും എല്ലാസമയത്തും വാദിക്കുന്നു .

                   a )  മാധ്യമങ്ങളാണ് നമ്മെ നിയന്ത്രിക്കുന്നതെന്നും , എല്ലാ പ്രശ്നങ്ങൾക്കും കാരണം ജങ്ങൾക്കിടയിലെ                                                    നന്മ  നഷ്ടപെതാണെന്നും തരത്തിലുള്ള ഉത്തരങ്ങൾ പറയാനുള്ള പ്രവണത 

 

* പുതിയ ആശയങ്ങളോടും , നയങ്ങളോടുമുള്ള അന്ധമായ എതിർപ്പ് 

               a ) പൊതുവേദികളിൽ അവനവന്റെ ആശയങ്ങളെ കുറിച്ചും  വിഷമങ്ങളെക്കുറിച്ചും ,                                                                                           നേട്ടങ്ങളെക്കുറിച്ചും മാത്രം സംസാരിക്കുക . 

 

 * അക്രമത്തോടും , ലൈംഗികതയോടുമുള്ള മുൻകരുതൽ . 

 

അനവധി തരം വ്യക്തിത്വങ്ങളുടെ കൂടിച്ചേരലാണ് ഓരോ മനുഷ്യനും , എന്നാൽ  അനിയന്ത്രിതമായ ചില വികാരങ്ങളും , വ്യക്തിത്വങ്ങളും ഒരു പൊതുസമൂഹത്തിൽനിന്നും ചില മനുഷ്യരെ മാറ്റിനിർത്താൻ കാരണമാകുന്നു . അത്തരത്തിലൊരു വ്യക്തിത്വമായ സ്വേച്ഛാധിപത്യ വ്യക്തിത്വം യോഗ , ധ്യാനം , ക്ഷമ , ബോധവത്കരണങ്ങൾ തുടങ്ങിയവയിലൂടെ മാറ്റാവുന്നതാണ് . 

whatsapp