Pulse Oximeter: Essential Things to Know
July 19,2021
ഏതു പ്രായക്കാർക്കും ഒരു പോലെ ഫലപ്രദമായതാണ് ഹോമിയോ മരുന്ന്. സസ്യങ്ങള്‍, പുഷ്പങ്ങള്‍, ഫലങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പ്രകൃതിദത്തമായ വസ്തുക്കളില്‍നിന്നാണ് ഹോമിയോ മരുന്നുകള്‍ തയ്യാറാക്കുന്നത്. രോഗം മാറ്റുന്നതിനൊപ്പം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മറ്റു രോഗങ്ങള്‍ വരാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കുന്നു. കുട്ടികളിലും മറ്റും ഈ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. രോഗം മാറുന്ന തരത്തിലേക്ക് ശരീരത്തെ മാറ്റിയെടുക്കാന്‍ ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കും.
ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുകയാണു ചെയ്യുന്നത്. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ സവിശേഷതകളെയും വൈകല്യങ്ങളെയും കണക്കിലെടുത്താണ് ഹോമിയോപ്പതിയിൽ മരുന്ന് നിർണയിക്കുന്നത്.ആയതിനാൽ ലക്ഷണങ്ങൾ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നത് അനുയോജ്യമായ മരുന്ന് തെരഞ്ഞെടുക്കുന്നതിന് തടസമായേക്കാം. അസുഖമുളള വ്യക്തിയുടെ അതതു സമയത്തെ പ്രത്യേകതകൾ അനുസരിച്ചാണ് മരുന്നു നിർണയിക്കുന്നത്. അതേ അസുഖമുളള വേറെ വ്യക്തിക്കോ ആ വ്യക്തിക്കു തന്നെ പിന്നീട് ഇതേ അസുഖം വന്നാലോ പ്രസ്തുത മരുന്ന് ഗുണം ചെയ്യണമെന്നില്ല. രോഗി നേരിട്ടു വന്ന് വിവരങ്ങൾ ധരിപ്പിക്കുന്നതാണ് അഭികാമ്യം. ഹോമിയോപ്പതി ഔഷധങ്ങൾ സേവിക്കുമ്പോൾ ആഹാരക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്.
ആഹാരക്രമം വ്യക്തികൾക്കും അസുഖങ്ങൾക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും. ലഹരിപദാർഥങ്ങൾ, ഫാസ്റ്റ് ഫുഡ്, മറ്റ് കൃത്രിമ സംസ്കരണ പദാർഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. മരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങൾ ഡോക്ടറെ ധരിപ്പിക്കുക.ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുമ്പോൾ മറ്റ് നാടൻ,അലോപ്പതി, ആയുർവേദ ചികിത്സാവിധികൾ ഡോക്ടറുടെ അറിവോടെ മാത്രം ഉപയോഗിക്കുക. മരുന്ന് ഉപയോഗിക്കുന്നത് വായ കഴുകി വൃത്തിയാക്കിയതിനുശേഷവും കഴിയുന്നിടത്തോളം വെറും വയറ്റിലുമായിരിക്കണം. ഹോമിയോ ഔഷധങ്ങൾ ഉപയോഗിക്കുന്നതിന് അര മണിക്കൂർ മുമ്പും പിമ്പും ശക്തമായ മണമുളള വസ്തുക്കൾ ഉപയോഗിക്കരുത്. മരുന്നുകഴിക്കുന്ന വേളയിൽ, 24 മണിക്കൂർ സമയപരിധിക്കുളളിൽ ആശ്വാസമുണ്ടാകാതിരിക്കുകയോ രോഗാവസ്ഥ മൂർച്ഛിക്കുകയോ ചെയ്യുകയാണെങ്കിൽ അടിയന്തരമായി ഏറ്റവുമടുത്തുളള ഹോമിയോപ്പതി ഡിസ്പൻസറിയിലെ ഡോക്ടറെ കാണേണ്ടതാണ്. ഹോമിയോ മരുന്നുകൾ തീക്ഷ്ണഗന്ധകാരികളായ കർപ്പൂരം,മെന്തോൾ തുടങ്ങിയ പദാർഥങ്ങളിൽ നിന്നും ഉളളി, വെളുത്തുളളി എന്നിവയിൽ നിന്നും അകറ്റി സൂക്ഷിക്കണം. മരുന്നുകൾ തണുപ്പുളളതും വരണ്ടതും സൂര്യപ്രകാശം നേരിട്ടേൽക്കാത്തതുമായ സ്ഥലത്താണു സൂക്ഷിക്കേണ്ടത്. എല്ലാ മരുന്നുകളും കുട്ടികൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളിൽ സൂക്ഷിക്കണം.