സഹോദരങ്ങളുണ്ടോ ?? കുട്ടികൾക്ക് മാനസികാരോഗ്യം ഉറപ്പാണ്.

പണ്ടത്തെ വീടെന്നു പറഞ്ഞാൽ അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി, തുടങ്ങി ധാരാളം അംഗങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടെ വളർന്നു വരുന്ന ഓരോ കുട്ടിക്കും മറ്റുള്ളവരോട് അടുത്തിടപഴകാനും മറ്റുള്ളവരുടെ മനസിലാക്കാനുമൊക്കെ വളരെയെളുപ്പം സാധിക്കുമായിരുന്നു. ഒരു തെറ്റ് വന്നാൽ അത് എവിടെയാണെന്ന് മനസിലാക്കാനും തിരുത്താനും അതിനനുസരിച്ചു  മനസിനെ പാകപ്പെടുത്താനുമൊക്കെ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ വീടെന്നു പറയുന്നത് രണ്ടോ മൂന്നോ പേർ മാത്രമുള്ള ഒന്നായി മാറി. എല്ലാവര്ക്കും അവരവരുടേതായ തിരക്കുകളുടെ ലോകത്തിൽ കൂടെയുള്ളവരോടൊന്നു സംസാരിക്കാൻ പോലും സമയമില്ലാതെ ആയി മാറി. കുട്ടികൾക്ക് ഒരു പ്രശ്നം അഭിമുകീകരിക്കാനുള്ള ധൈര്യമോ അതെങ്ങനെ നേരിടുമെന്നോ അറിയാൻ പറ്റാതായി. എന്നാൽ പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് സഹോദരങ്ങളുമായി ഇടപഴകി വളരുന്നവർക്കു മാനസികാരോഗ്യം കൂടുതലായിരിക്കും എന്നാണ്. 

ചെറുപ്പകാലത്തെ കുട്ടികൾ ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി  വരുന്നുണ്ട് . അതിൽ പ്രധാനമാണ് അച്ഛനും അമ്മയും തമ്മിലുള്ള കലഹം.ഇതു കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. കടുത്ത മാനസിക സംഘർഷങ്ങളിലേക്കും. വിഷാദ രോഗത്തിലേക്കുമെല്ലാം ഇത്തരം സാഹചര്യങ്ങൾ കുട്ടികളെ തള്ളി വിടാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ  പോലും സഹോദരങ്ങളോട് ആത്മ ബന്ധമുള്ളവർക്ക് മാനസിക സംഘർഷങ്ങളുടെ തോത് കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.   ഇളയ കുട്ടികൾക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മൂത്ത സഹോദരനോടോ സഹോദരിയോടോ ഉള്ള ആത്മ ബന്ധം വീട്ടിലെ മറ്റു പ്രശനങ്ങളിൽ നിന്നും കുട്ടികളുടെ മനസിനെ മാറ്റി നിർത്താൻ സാധിക്കുന്നതായാണ് പഠനം പറയുന്നത്. 

അങ്ങനെ ഒരു പരിധിവരെ പ്രശ്നങ്ങളെ നേരിടാൻ കുട്ടികൾക്കു കഴിയും . പ്രശ്നങ്ങളെ മാത്രമല്ല സ്നേഹിക്കാനും ഉള്ളത് പങ്കിട്ടു കൊടുക്കാനുമൊക്കെയുള്ള മനസ് കുട്ടികൾക്കുണ്ടാകുന്നു . 

whatsapp