Pulse Oximeter: Essential Things to Know
July 19,2021
നമ്മളിൽ വേദനസംഹാരികൾ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല . ഒരു തലവേദനയോ വയറുവേദനയോ ശരീര വേദനയോ ഒക്കെ വന്നാൽ ഒരു ഡോക്ടറെ പോലും കാണാൻ നിൽക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്നും വേദനസംഹാരികൾ വാങ്ങിക്കഴിക്കുന്നവർ ഇപ്പോൾ കൂടുതലാണ് . അനിയന്ത്രിതമായ വേദന സംഹാരികളുടെ ഉപയോഗം പലപ്പോഴും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. കൂടാതെ പല മരുന്നുകള്‍ക്കും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളുമാണ് ഉള്ളത്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചൊന്നും ആരും ആലോചിക്കാറില്ല. സ്ഥിരമായി ഇത് കഴിക്കുന്നവരിൽ വൃക്കകൾക്കും കരളിനുമൊക്കെ കേടുപാടുകളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് . ഇന്‍ഡോമെത്തസിന്‍, ഐബുപ്രോഫന്‍, നപ്രോക്സന്, ആസ്പിരിന്‍, ഡൈക്ലോഫിനാക് തുടങ്ങിയ വേദനാസംഹാരികള്‍ കൂടിയ അളവില്‍ ഏറെ ദിവസം തുടര്‍ച്ചയായി കഴിച്ചാൽ വൃക്കകളുടെ പ്രവര്‍ത്തനശേഷിയെ വരെ ബാധിക്കുന്നതാണ് .
ആഴ്ചയിൽ മൂന്നോ അതിലധികമോ വേദനസംഹാരികൾ കഴിക്കുന്നവരിൽ ചിലർക്കാകട്ടെ തലവേദനയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതറിയാതെ തലവേദന വരുമ്പോൾ വീണ്ടും വേദനക്കുള്ള മരുന്ന് കഴിക്കും. അങ്ങനെ ശരിക്കുമുള്ള കാര്യമറിയാതെ അനാവശ്യമായി മരുന്ന് കഴിക്കേണ്ടിവരുന്നു. അൻപതു പേരിൽ ഒരാൾക്ക് വീതം ഈ അസുഖമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അനാവശ്യമായി വേദനസംഹാരികൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.
വേദനസംഹാരികൾ അധികമായി കഴിക്കുന്നവരിൽ വന്ധ്യതക്കുള്ള സാധ്യത വളരെക്കൂടുതലാണ്. പ്രത്യേകിച്ചും സ്ത്രീകളിൽ . സ്ത്രീകള്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത എഴുപത്തിയഞ്ചു ശതമാനം ഇല്ലാതാവുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.സ്ഥിരമായ വേദനാസംഹാരികളുടെ ഉപയോഗം ആര്‍ത്തവ ചക്രത്തേയും പ്രശ്നത്തിലാക്കാറുണ്ട്. ആര്‍ത്തവം ക്രമമല്ലാതിരിക്കുന്നതും വന്ധ്യതയുടെ ഒരു പ്രധാന കാരണമായി മാറാറുണ്ട്. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള വേദനാസംഹാരികള്‍ തന്നെയാണ് . ഇതും വന്ധ്യതയ്ക്ക് കാരണമാകുന്നു.
വൃക്കരോഗമുള്ളവര്‍, പ്രായം ചെന്നവര്‍, കൂടിയ ബി.പി ഉള്ളവര്‍ ഹൃദ്രോഗികള്‍, മൂത്രതടസ്സത്തിനു മരുന്നു കഴിക്കുന്നവര്‍ തുടങ്ങിയവര്‍ ഇത്തരം മരുന്നുകളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ചെറിയ വേദനകൾക്ക് വേദനാസംഹാരിയല്ലാതെ മറ്റു പരിഹാര മാർഗ്ഗങ്ങൾ നോക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്.