Pulse Oximeter: Essential Things to Know
July 19,2021
വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടി അപകടത്തിൽ പെടുന്നവർ ഏറെയുണ്ട്. വണ്ണം കുറയ്ക്കാൻ ആലോചിക്കുന്നവർ ആരോഗ്യത്തെ കുറിച്ച് മറന്ന് പോകരുത്. അല്ലെങ്കിൽ വണ്ണം കുറയുന്നതിന് പകരം രോഗങ്ങളാവും നിങ്ങളെ വലക്കുന്നത്.
ചില ഭക്ഷണ ക്രമീകരണങ്ങളിലൂടെ വയറും വണ്ണവും ആരോഗ്യകരമായി കുറയ്ക്കാം.
1. നാരടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക
2. പയറു വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ ഇലക്കറികൾ എന്നിവ ശീലമാക്കാം.
3. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കാം.
4. ഇറച്ചി, പാൽ എന്നവയുടെ ഉപയോഗം കുറയ്ക്കാം.
5. ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
6. ഉപ്പിന്റെ ഉപയോഗവും കുറച്ച് പകരം നാരങ്ങ നീര്, വിനാഗിരി എന്നിവ കൂടുതലായി ഉപയോഗിക്കാം.
7. അമിത ഭക്ഷണം എന്ന ശീലം ഒഴിവാക്കി മിതമായ വ്യായാമം ശീലമാക്കുക.