Pulse Oximeter: Essential Things to Know
July 19,2021
എല്ലാ വർഷവും മെയ് 31 നാം ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കാറുണ്ട് . ഈ വർഷം ഈ ദിനം " പുകയിലയും ഹൃദ്രോഗവും " എന്ന വിഷയത്തിലൂന്നി ആചരിക്കാനാണ് ലോകം തിരുമാനിച്ചിരിക്കുന്നത് . പഠനങ്ങൾ എല്ലാം കാണിക്കുന്നത് പുകയില വലിയതോതിൽ തന്നെ ഹൃദ്രോഗസംബന്ധമായ ആരോഗ്യവിപത്തുകൾക്ക് കാരണമാകുന്നുണ്ട് എന്നുള്ളതാണ് . ഹൃദയാഘാതം , സ്ട്രോക് അഥവാ പക്ഷാഘാതം തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ് . ഉയർന്ന രക്ത സമ്മർദ്ദത്തിന് ശേഷം ഏറ്റവുമധികം തോതിൽ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങൾക്ക് കാരണമാകുന്നത് പുകയിലയുടെ ഉപയോഗമാണ് . ഇത്രയൊക്കെ ദൂഷ്യവശങ്ങൾ പുകയിലക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും , പ്രതിവർഷം അവയുടെ ഉപയോഗം കൂടുകയാണ് ചെയ്യുന്നത് . ഓരോ വർഷവും ഏഴ് മില്യൺ പേരാണ് ഈ വിപത്ത് മൂലം മരിക്കുന്നത് . ഒൻപത് ലക്ഷം പുകവലിക്കാത്ത ആളുകൾ ഈ പുക ശ്വസിച്ചതുകൊണ്ട് മരിക്കുന്നുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. ലോകത്തെ പുകയില ഉപഭോക്താക്കളിൽ ഏറിയ പങ്കും ജീവിക്കുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലാണ്. ഇവിടങ്ങളിലെ മരണനിരക്കാണ് കൂടുതലായി വരുന്നത്
ഈ വർഷം ഇവക്കെതിരെ എടുത്തിട്ടുള്ള പ്രതിരോധമാർഗ്ഗങ്ങൾ
* പുകയില വിമുക്ത ഓഫിസുകൾ , പൊതുസ്ഥലങ്ങൾ തുടങ്ങിയവക്ക് രൂപംനൽകി , ആളുകൾ ഈ പുക ശ്വസിക്കുന്നത് തടയുക
* പുകവലി ശീലം നിർത്താൻ സഹായിക്കുക
* അച്ചടി , ദൃശ്യമാധ്യങ്ങളിലൂടെ ഇവയുടെ ദോഷങ്ങൾ പ്രചരിപ്പിക്കുക
* പുക ശ്വസിക്കുന്നതിലെ അപകടം ജനങ്ങളെ മനസിലാക്കി കൊടുക്കുക
* പുകയില പരസ്യങ്ങൾ നിരോധിക്കുക
* പുകയില ഉത്പന്നങ്ങളുടെ നികുതി കൂട്ടുക
* പുകയില വിരുദ്ധ റാലികൾ , അപകട നിരക്കുകളുടെ ബോധവത്കരണം തുടങ്ങിയവ നടത്തുക .