Pulse Oximeter: Essential Things to Know
July 19,2021
നിങ്ങൾ വൃതമെടുക്കാൻ തയ്യാറാവുന്നതോടെ ഒരർത്ഥത്തിൽ ശരീരത്തിലെ പ്രമേഹരോഗ സാധ്യതകളെ മുതൽ വാർദ്ധക്യത്തിൽ വന്നേക്കാവുന്ന അൽഷിമേഴ്‌സ് ഉൾപ്പെടെശേഷി യുള്ള രോഗങ്ങളെ തടയാനുള്ള ശേഷി നേടിയെടുക്കാൻ തയ്യാറാവുകയാണ് . നോമ്പിലൂടെ നേടിയെടുക്കാവുന്ന ഏതാനും ആരോഗ്യനേട്ടങ്ങളാണ് ചുവടെ പറയുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു ,
ദഹനസംബന്ധായ രോഗങ്ങളുടെ ശമനം , ആയുസ്സ് വർധിപ്പിക്കുന്നു ,രക്തശുദ്ധിക്ക് സാഹചര്യമുണ്ടാക്കുന്നു
, കായികപരമായ ശക്തി പ്രദാനം ചെയ്യുന്നു , ശരീരത്തിൻറെ ഊർജ്ജനില വർധിപ്പിക്കുന്നു തുടങ്ങിയവ റമദാൻ വൃതത്തിന്റെ ഗുണങ്ങളിൽ പെടുന്നു . ഇവക്ക് പുറമെ കാൻസർ , മസ്തിഷ്കമരണം , പൊണ്ണത്തടി , കൊളസ്‌ട്രോൾ , ഹൃദയ സ്തംഭനം തുടങ്ങിയവയും ഈ വൃതാനുഷ്ഠാനത്തിലെ ജീവിതരീതികൊണ്ട് തടയാവുന്നതാണ്
റമദാൻ മാസത്തിലെ സമീകൃത ഭക്ഷണം
സുഹ്ർ ( ഉദയത്തിന് മുൻപ് )
സുഹ്ർ സമയത്ത് കഴിക്കേണ്ട ഭക്ഷണം
1 . മുട്ട
2. ഓട്സ്
3 . ഈന്തപ്പഴം
4 .പഴവർഗ്ഗങ്ങൾ
5. ചീസ് ( പാൽക്കട്ടി )
6 . മിൽക്ക് ഷേക്ക്
7 . ഓറഞ്ച് ജ്യൂസ്
മേൽപ്പറഞ്ഞ ഭക്ഷണം നിങ്ങളെ ദിവസം മുഴുവൻ ഊർജ്ജസ്വലരാക്കുന്നതോടൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു .
സുഹ്ർ സമയത്ത് വര്ജിക്കേണ്ട ഭക്ഷണം
1. മൈദ ചേർത്ത ഭക്ഷണം
2 . ഉപ്പ് ചേർത്ത കടല വർഗ്ഗങ്ങൾ
3. ചിപ്സ്
4. അച്ചാറുകൾ
5. കാപ്പി
ഇത്തരം ഭക്ഷണം ഏതാനും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഊർജം മാത്രം നൽകുകയും ദാഹം ഉളവാക്കാൻ കാരണമാവുകയും ചെയ്യുന്നു
ഇഫ്ത്താർ ( അസ്തമയ സമയത്ത് )
ഇഫ്ത്താർ സമയത്ത് കഴിക്കേണ്ട ഭക്ഷണം
1 . ഉണങ്ങിയ അണ്ടിപ്പരിപ്പ് , കടല തുടങ്ങിയവ
2 . വെള്ളരിക്ക
3 . ഇലക്കറികൾ
4 . തണ്ണിമത്തൻ
5 . ഇളനീർ
6 . കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം
ഈ ആഹാരങ്ങൾ കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ ലഭിക്കത്തക്കതായ ഊർജം ശരീരത്തിന് ലഭിക്കുകയും , നോമ്പിനെ സഹായിക്കുകയും ചെയ്യുന്നു .
ഇഫ്ത്താർ സമയത്ത് വർജിക്കേണ്ട ഭക്ഷണം
1 . കാര്ബോനേറ്റഡ് ശീതള പാനീയങ്ങൾ ( പെപ്‌സി , കോള മുതലായവ )
2. ചോക്ലേറ്റ്
3 . വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങൾ
4 . ഉയർന്ന അളവിൽ പഞ്ചസാര കലർന്ന ഭക്ഷണം
ദിവസം മുഴുവൻ ഒഴിഞ്ഞുകിടന്ന വയർ ഉടനടി നിറക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല . ഇത്തരം ഭക്ഷണങ്ങൾ വയർ വീർക്കാൻ കാരണമാകുന്നു .
#medical disposables#medical tourism