മുളപ്പിച്ച ധാന്യവർഗ്ഗങ്ങൾ കഴിക്കും മുൻപ് ....

നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതും  വായിച്ചിട്ടുള്ളതുമാണ് മുളപ്പിച്ച ധാന്യങ്ങളുടെ ഗുണങ്ങൾ . ചെറുപയറും പരിപ്പും കടലയുമൊക്കെ മുളപ്പിച്ചു കഴിക്കാറുണ്ട് . ഓരോ മുളപ്പിച്ച ധാന്യമണിയിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് . ഇത് പലതരത്തിലും നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട് . ശരീരഭാരം കുറക്കാനും കൊളസ്‌ട്രോൾ കുറക്കാനും ഒക്കെ മുളപ്പിച്ച ധാന്യങ്ങൾ ഉത്തമമാണ് .  എന്നാൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട് .ശരിയായ  രീതിയിലല്ല ഇത് കഴിക്കുന്നതെങ്കിൽ ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഭക്ഷ്യ വിഷബാധ വരെ സംഭവിക്കാം . അതുകൊണ്ടു അത്രത്തോളം പോഷകഗുണങ്ങളുള്ള ധാന്യവർഗങ്ങൾ എങ്ങനെ ശരിയായ രീതിയിൽ കഴിക്കണമെന്നു കൂടി അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

                                                ആരോഗ്യത്തിനു സഹായകരമാകണമെങ്കിൽ ഏതു ഭക്ഷണപദാർത്ഥവും നല്ലരീതിയിൽ സൂക്ഷിക്കേണ്ടതുണ്ട്  . മറ്റുള്ള ഭക്ഷണപദാർത്ഥങ്ങളെ  പോലെ തന്നെ വൃത്തിയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മുളപ്പിച്ച ധാന്യവർഗങ്ങളും .  നമ്മൾ ധാന്യങ്ങൾ സൂക്ഷിക്കാനെടുക്കുന്ന പാത്രം  മുതൽ നമ്മുടെ കൈ വരെ വളരെ വൃത്തിയുള്ളതായിരിക്കണം .ആറു മുതൽ എട്ടു മണിക്കൂർ വരെ വെള്ളത്തിലിട്ടു കുതിർത്തതിന് ശേഷം വെള്ളം മുഴുവനും ഊറ്റിക്കളയണം .   വെള്ളം മുഴുവനും കളഞ്ഞില്ലെങ്കിൽ  ദഹനസംബന്ധമായ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും.അതിനു ശേഷം പ്ലാസ്റ്റിക് ബാഗിലോ മറ്റോ സൂക്ഷിച്ചു ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ് .  ശരിയായരീതിയിൽ തണുപ്പിച്ച ഉപയോഗിച്ചില്ലെങ്കിൽ ഫംഗസ് , ബാക്ടീരിയ എന്നിവ വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്ന ഒന്നാണ് മുളപ്പിച്ച ധാന്യവർഗ്ഗങ്ങൾ. ഒരിക്കലും ധാന്യങ്ങൾ മുളപ്പിച്ചു അധിക നേരം പുറത്തു വയ്ക്കരുത്.

                                                ദുര്‍ഗന്ധമുള്ളവയാണെങ്കില്‍ ഇവ മുളപ്പിച്ച് കഴിയുമ്പോള്‍ അതില്‍ ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ഇത് ഉപയോഗിക്കരുത്.ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. മാത്രമല്ല പലപ്പോഴും ഇത് കഴിക്കുന്നതിലൂടെ പല വിധത്തില്‍ മാനസിക പ്രശ്‌നങ്ങളും ഡിപ്രഷനും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ.

                                                              മുളപ്പിച്ച ധാന്യങ്ങള്‍ പാചകം ചെയ്യുന്ന രീതിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ഇതിൽ നിന്നും വളരെ എളുപ്പം ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട് .  ഭക്ഷ്യവിഷബാധ നമ്മുടെ ശരീരത്തെ വളരെ മോശമായി ബാധിക്കുകയും ഇതുമൂലം മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതുമാണ്. നല്ലതു പോലെ ചൂടാക്കിയതിനും വേവിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

 

മുളപ്പിച്ച ധാന്യ വർഗങ്ങളുടെ ഗുണങ്ങൾ 

 

പ്രായമായവരെക്കാൾ ചെറുപ്പക്കാർക്കാണ് ഇന്നത്തെ കാലത്തു പ്രമേഹം കൂടുതലായി കണ്ടുവരുന്നത് . അതുകൊണ്ടുതന്നെ  പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍, കടല തുടങ്ങിയവ മുളപ്പിച്ചത്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പല വിധത്തിലുള്ള അസുഖങ്ങൾക്കു  കാരണമാകുന്നു. രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ധാന്യങ്ങള്‍ മുളപ്പിച്ച കഴിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോളിനെ ഒരു പരിധി വരെ കുറക്കാൻ മുളപ്പിച്ച ധാന്യ വർഗങ്ങൾക്കാവുന്നു . വെറും വയറ്റിൽ ഒരുപിടി മുളപ്പിച്ച ധാന്യവർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാൻ നല്ലതാണ്  .

 സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ്  ആന്റി ഓക്‌സിഡന്റിന്റെ കലവറയായ മുളപ്പിച്ച  ധാന്യങ്ങള്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും  പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.  ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുന്നു

whatsapp