മീനിൽ രാസവസ്തുക്കളടങ്ങിയിട്ടുണ്ടോ ???

മീനിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ ???

                                                              മിക്ക മലയാളികൾക്കും  ഉച്ചയൂണിനൊപ്പം ഒരു മീൻ കറി നിർബന്ധമാണ്. എന്നാൽ ഇപ്പോൾ നല്ല മീനുകൾ കിട്ടാറുമില്ല അത് മാത്രമല്ല മീൻ  കേടാകാതെ ദിവസങ്ങളോളം ഇരിക്കുന്നതിനായി അമോണിയ , ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു കുറച്ചു നാളുകളായി നമ്മൾ കേൾക്കുന്നതുമാണ് . സാധാരണക്കാർക്ക് ഇത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് .മീനിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ സാധാരണക്കാർക്ക്  കണ്ടു പിടിക്കുന്നതിനായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിലെ (സി.ഐ.എഫ്.ടി )  ശാസ്ത്രജ്ഞരായ എസ്.ജെ.ലാലി, ഇ.ആർ. പ്രിയ എന്നിവർ ചേർന്ന് ഒരു പേപ്പർ  സ്ട്രിപ്പ് വികസിപ്പിച്ചിട്ടുണ്ട് . ഇതുപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച മത്സ്യത്തിൽ ഫോർമാലിൻ കണ്ടെത്തിയത്. 

 

                                               കിറ്റിൽ നിറവ്യത്യാസം മനസിലാക്കാനുള്ള ഒരു പേപ്പർ സ്ട്രിപ്പ്, ഇതിലൊഴിക്കാനുള്ള ഒരു സൊല്യൂഷൻ, നിറം മനസിലാക്കാനുള്ള ഒരു കളർ ചാർട്ട് എന്നിവയാണുള്ളത് . സ്ട്രിപ്പ് മീനിന്റെ പുറത്തു ഉരസുക. എന്നിട്ടു അതിലേക്കു കൂടെയുള്ള സൊല്യൂഷൻ ചേർക്കുക . അപ്പോൾ കാണുന്ന നിര വ്യത്യാസത്തിലൂടെ മീനിനിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്യം മനസ്സിലാക്കാൻ കഴിയും.  ഇതിനു വെറും രണ്ടു മിനിറ്റ് സമയം മാത്രം മതി. 

 

സ്ട്രിപ്പ് ഉപയോഗിക്കുന്ന രീതി :

 

• പേപ്പർ സ്ട്രിപ്പ് മത്സ്യത്തിന്റെ പുറത്ത് ഉരസുക. 

• ഈർപ്പം പടർന്ന സ്ട്രിപ്പിന്റെ പുറത്ത് ഒരു തുള്ളി ലായനി ഒഴിക്കുക.

• നിറം കടുനീല ആയാൽ അപകടകരമായ രാസവസ്തു ഉണ്ടെന്ന് ഉറപ്പിക്കാം.

• നീലയുടെ കടുപ്പം കുറഞ്ഞാൽ ഫോർമാലിൻ കുറവായിരിക്കും.

• ഇളംനീലയാണെങ്കിൽ രാസവസ്തു അപകടരമായ അളവിലല്ല.

• ഇളം പിങ്ക് നിറമാണെങ്കിൽ മീൻ സുരക്ഷിതമാണ്.

whatsapp