മഴ മനസിന് മാത്രമല്ല ശരീരത്തിനും നല്ലതാണ്

മഴയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കുട്ടിക്കാലമാണ്. മഴനനഞ്ഞു, മഴവെള്ളത്തിൽ കളിച്ചു നടന്നിരുന്ന കാലം ..വേനൽക്കാലം കഴിഞ്ഞു മണ്ണിനെയും മനസിനെയും ശരീരത്തെയും തണുപ്പിച്ചു വരുന്ന മഴയെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.  സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്‍ത്തുന്ന, തൃപ്തിനല്‍കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്‍വുനല്‍കുന്ന, വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്‍മ്മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും നല്ലതാണെന്നാണ് ആയുർവേദത്തിൽ പറയുന്നത്. 

 മഴ നനഞ്ഞു വരുന്ന കുട്ടികളെ ഇനി അമ്മമാർ വഴക്കു പറയേണ്ട.  മഴവെള്ളത്തിനു ധാരാളം ഗുണങ്ങളുണ്ട്. മഴവെള്ളം  ശരീരായാസം കൊണ്ടുള്ള തളര്‍ച്ച, ക്ഷീണം, ദാഹം, മോഹാലസ്യം, മടി, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചില്‍ തുടങ്ങിയവയെ ശമിപ്പിക്കുന്നു. മഴനനഞ്ഞ് നനഞ്ഞ് ശരീരത്തിന് രോഗപ്രതിരോധം ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രകൃതി ചികിത്സകര്‍ പറയാറുണ്ട്. ആദ്യം മഴ നനയുമ്പോൾ ചിലർക്കു ജലദോഷം ഉണ്ടാകാം .എന്നാൽ പതുക്കെ അത് മാറുന്നതാണ് .    കഠിനമായ ചൂടുകൊണ്ടുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളേയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലാതെയാക്കാന്‍ കഴിയുമെന്നാണു പറയുന്നത്.   വേനല്‍ക്കാലത്ത് രക്തം ചൂടായി ചൂടുകുരുക്കള്‍ ഉണ്ടാകുന്നതും പരുക്കള്‍ ഉണ്ടായി പഴുത്തു പൊട്ടുന്നതും ഒക്കെ സാധാരണ കണ്ടുവരുന്നതാണ്. അടുപ്പിച്ച് കുറേ ദിവസത്തെ മഴ നനച്ചില്‍ക്കൊണ്ട് ഈ രോഗങ്ങള്‍ മാറുന്നതായി കാണാറുണ്ട്.

മഴവെള്ളം മറ്റുള്ള വെള്ളങ്ങളെ അപേക്ഷിച്ച് നല്ലതാണെങ്കിലും എല്ലാ മഴവെള്ളവും അപ്രകാരമല്ല. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല്‍ രോഗകാരണമാകും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.

ഭൂമിയില്‍ വീണുകഴിഞ്ഞാല്‍ ദേശകാലങ്ങള്‍ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം നിർണ്ണയിക്കുന്നത്. 

whatsapp