Pulse Oximeter: Essential Things to Know
July 19,2021
പുതിന , മണത്തിലും രുചിയിലും ഒരുപോലെ മികച്ചുനിൽക്കുന്ന പ്രസിദ്ധ ഔഷധ സസ്യമാണ് . ആരോഗ്യപരമായി ശരീരത്തിന് നല്ല ഉണര്‍വ്വ് നല്കുന്ന ഒന്നാണ് പുതിന. ആരോഗ്യപരമായി ധാരാളം ഗുണങ്ങള്‍ പുതിനയ്ക്ക് ഉണ്ട്. ദഹനക്കേട് , വയറ്റിലെ കൃമി കീടങ്ങള്‍, പുളിച്ചു തികട്ടല്‍ , വയറിളക്കം മുതലായവക്ക് സിദ്ധ ഔഷധമായാണ് പുതിനയെ കണ്ടുവരുന്നത് . ത്വക്ക് സംബന്ധമായ അസുഖങ്ങൾക്കും , ഉദര സംബന്ധമായ പ്രശ്നങ്ങൾക്കുമുള്ള മിക്ക ആയുർവേദ ഔഷധങ്ങളിലും പുതിന പ്രധാന ചേരുവയാണ് . കിഡ്നി, കരള്‍ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഈ സസ്യം വലിയരീതിയിൽ ഉപയോഗപ്പെടുന്നു . ഇന്ന് മാർക്കറ്റിൽകണ്ടുവരുന്ന ടൂത് പേസ്റ്റുകൾ , ചുയിങ് ഗം തുടങ്ങിയവയിൽ പുതിനയുടെ സത്ത് ചേർത്ത് വരുന്നതായി കാണുന്നുണ്ട് . കർപ്പൂരതുളസി എന്നറിയപ്പെടുന്ന പുതിനയുടെ ആരോഗ്യ ഗുണങ്ങൾ നോക്കാം
* ദഹനത്തിന് അത്യുത്തമമാണ് പുതിനയില .
* ശ്വാസകോശ രോഗങ്ങൾ തടയുന്നു.
* ആസ്ത്മ രോഗത്തിന് സിദ്ധഔഷധമായി ഉപയോഗിച്ച് വരുന്നു . പുതിന ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാൽ ആസ്മക്ക് വളരെ ആശ്വാസം ലഭിക്കും.
* സ്ത്രീകളിലെ മാറിടത്തിലെ ക്യാൻസറിന്റെ സാധ്യത കുറക്കാൻ പുതിനയുടെ ഉപയോഗം സഹായിക്കുന്നു .
* പുതിന കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ആശങ്കകളെയും , മാനസിക സമ്മർദ്ദങ്ങളെയും കുറക്കാൻ സാധിക്കുന്നു.
* ത്വക്ക് സംബന്ധമായ അസുഖങ്ങൾ മാറുവാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.
* വേനല്‍കാലത്ത് ദാഹശമനിയായി പുതിന ഇലയിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുന്നു .
* ഓക്കാനം & തലവേദന എന്നിവക്ക് പുതിനയിലചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽമതിയാകും .
* അമിതഭാരം കുറക്കാൻ പുതിനയടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും .
* വന്ധ്യത കുറക്കാനുള്ള സുപ്രധാന ഔഷധങ്ങളിൽ ഒന്നാണ് പുതിന .
* വായ്നാറ്റം , മറ്റ് വായിലെ അസുഖങ്ങൾ എന്നിവ പുതിനയുടെ ഉപയോഗത്താൽ കുറക്കാൻ സാധിക്കും .
* പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്മെന്റുകള്‍ അലർജികൾക്ക് ഔഷധമായി ഉപയോഗിച്ച് വരുന്നു .
* പുതിനയിൽ കാണാവുന്ന ചില എൻസൈമുകൾ ക്യാൻസർ തടയാനും ചികിത്സിക്കാനും സഹായിക്കുമെന്ന് നിലവിലുള്ള പഠനങ്ങൾ കാണിക്കുന്നു.
ആയുർവേദത്തിലെ ഔഷധങ്ങളിൽ ഇത്രയും പ്രധാനപ്പെട്ട ഒന്നാണ് പുതിനയെന്ന് മനസിലായല്ലോ ? അതുകൊണ്ട് ഇവയുടെ അളവ് നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ കൂട്ടുന്നത് ശരീരത്തിന് പ്രയോജനകരമാണ് . പക്ഷെ ദൗർഭാഗ്യവശാൽ ഇന്ന് വിപണിയിൽ ഏറ്റവുമധികം വിഷാംശം അടങ്ങിയ കെമിക്കലുകൾ ചേർത്ത് വരുന്ന ഒന്നായിമാറിയിട്ടുണ്ട് പുതിനയില . അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുവളപ്പിൽ ഈ സസ്യത്തെ നട്ടുപരിപാലിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.