Pulse Oximeter: Essential Things to Know
July 19,2021
ജീവിതത്തിന്റെ വേഗം കൂടി. അതോടൊപ്പം നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ രീതിയും വ്യത്യസ്തമായി. ആവശ്യമായ പോഷകങ്ങളൊക്കെ ശരീരത്തിലെത്തുന്നുണ്ടോയെന്ന കാര്യത്തിൽ പോലും സംശയമാണ്. അതുപോലെ തന്നെയാണ് ആവശ്യമില്ലാത്ത വസ്തുക്കളും ശരീരത്തിലെത്തുന്നുണ്ടെന്നുള്ളത്. നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഞ്ചസാര . ഒരു ദിവസം എത്ര പഞ്ചസാര ഉപയോഗിക്കുന്നുണ്ടെന്നറിയാമോ ?? അമിതമായാൽ പഞ്ചസാരയും ശരീരത്തിന് ദോഷമാണ്. അപസ്മാരം, ടൈപ്പ് 2 പ്രമേഹം, ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ സമ്മർദ്ദം, പല്ലിന്റെ ബലക്കുറവ് തുടങ്ങിയവ പഞ്ചസാര അമിതമായാൽ ഉള്ള ദോഷങ്ങളാണ്.
മധുരപലഹാരങ്ങൾ കഴിക്കാത്ത ഒരു ദിവസം നമുക്കുണ്ടാകില്ല . അതിലടങ്ങിയിരിക്കുന്നത് എത്രത്തോളം പഞ്ചസാരയാണെന്നൊന്നും നമ്മൾ ഓർക്കാറില്ല . എന്നാൽ അധികമായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പഞ്ചസാര.
വിവിധ രൂപങ്ങളിൽ ലഭ്യമാകുന്ന ഒരു കാർബോഹൈഡ്രേറ്റ് ആണ് ഷുഗർ.
പ്രധാനമായും മൂന്നു തരത്തിലുള്ള പഞ്ചസാരയാണുള്ളത് സ്യൂക്രോസ് , ലാക്ടോസ്, ഫ്രക്ടോസ് എന്നിവയാണത്. "ഫ്രീ ഷുഗറുകൾ" ഗ്ലൂക്കോസ്, ഫ്രൂക്റ്റസ്, സുക്രോസ് എന്നിവയെ സൂചിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, പാൽ എന്നിവയിൽ കാണപ്പെടുന്ന മധുരം ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാകില്ല .
എന്നാൽ നമ്മൾ കഴിക്കുന്ന മധുരപലഹാരങ്ങൾ, ചോക്ലേറ്റ് എന്നിവയിലൊക്കെയും ആവശ്യത്തിലധികം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുകയും ഹൃദയാരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യും. നിത്യേന ഉപയോഗിക്കുന്ന ചില ഫ്രൂട്സിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് നോകാം.
മാങ്ങാ : 2.77 ടീസ്പൂൺ പഞ്ചസാര
വാഴപ്പഴം: 2.48 ടീസ്പൂൺ പഞ്ചസാര
ആപ്പിൾ: 2.11 ടീസ്പൂൺ പഞ്ചസാര
പൈനാപ്പിൾ: പഞ്ചസാര 2 കപ്പ്
മുന്തിരി: 3.14 പഞ്ചസാര ടീസ്പൂൺ
നാരങ്ങ: പഞ്ചസാര 0.5 കപ്പ്
കിവി : 1.82 ടീസ്പൂൺ പഞ്ചസാര
തക്കാളി: പഞ്ചസാര 0.53 ടീസ്പൂൺ