Pulse Oximeter: Essential Things to Know
July 19,2021
വൈകുന്നേരങ്ങളിൽ അലസമായി നടക്കുമ്പോൾ അല്ലെങ്കിൽ കോരിച്ചൊരിയുന്ന മഴയത്തോ നല്ല ചൂടുള്ള നിലക്കടല കഴിക്കാൻ ഇഷ്ടമില്ലാത്തതായി ആരുമുണ്ടാവില്ല. അങ്ങനെ കൊറിച്ചുകൊണ്ടു നടക്കുമ്പോൾ നിലക്കടലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ധാരാളം പോഷകങ്ങളുടെ ഒരു കലവറയാണ് നിലക്കടല. പതിവായി നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
പൂരിത കൊഴുപ്പിനു പുറമേ ഹൃദയത്തിനാരോഗ്യം നൽകുന്ന വൈറ്റമിൻ ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുള്ള നിലക്കടല ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്.
കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നീ ധാതുക്കൾ നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. നിലക്കടലയിൽ അടങ്ങിയിട്ടുള്ള റെഡ് വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെയെല്ലാം പ്രതിരോധിക്കുന്നു. ആപ്പിൾ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയിലുള്ളതിനേക്കാളധികം നിലകടലയിൽ അടങ്ങിയിട്ടുണ്ട്.
ബികോംപ്ലക്സ് ഗ്രൂപ്പിൽപ്പെട്ട ജീവകങ്ങളായ റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, പാന്റോതെനിക് ആസിഡ്, ജീവകം ബി ഫോളേറ്റുകൾ എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. 100ഗ്രാം നിലക്കടലയിൽ 567 കാലറിയും 85%നിയാസിനും അടങ്ങിയിട്ടുണ്ട്. നിയാസിൻ അടങ്ങിയിട്ടുള്ള ഭക്ഷണം സ്ഥിരമായി കഴിച്ചാൽ മറവി രോഗത്തെ ചെറുക്കാമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മോണോ അൺസാച്ചുറേറ്റഡ്, ഫാറ്റി ആസിഡുകൾ പ്രത്യേകിച്ചും ഒലേയിക് ആസിഡ് നിലക്കടലയിലുണ്ട്. ഇത് ചീത്തകൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു. പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വയറിലെ അർബുദം തടയുന്നു.
നിലകടലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചര്മത്തെ സംരക്ഷിക്കുകയും ഒമേഗ 3 ഫാറ്റി ആസിഡുകൾ തലമുടിക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു. കുടലിലെ അർബുദം തടയുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടുതവണ രണ്ടു സ്പൂൺ വീതം പീനട്ട് ബട്ടർ കഴിക്കുന്നത് കോളൻ കാൻസർ സാധ്യത സ്ത്രീകളിൽ 57 ശതമാനവും പുരുഷൻമാരിൽ 27 ശതമാനവും കുറയ്ക്കുന്നു
ചിലർക്ക് നിലക്കടല കഴിക്കുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ ചുവന്നു തടിപ്പ്, ഛർദി , വയറുവേദന എന്നിവ ഉണ്ടാകാറുണ്ട് . അങ്ങനെയുള്ളവർ ഇത് ഒഴിവാക്കുക.