കോക്കനട്ട് ആപ്പിൾ!!!

പേര് കേട്ടിട്ട് ഞെട്ടണ്ട .. ഇത് നമ്മുടെ കേരളത്തിന്റെ സ്വന്തം തേങ്ങയിൽ നിന്നും കിട്ടുന്ന പൊങ്ങിന്റെ പേരാണ്. അതായതു തേങ്ങാ മുളച്ചു  വരുമ്പോൾ കിട്ടുന്ന വെളുത്ത  പന്ത് പോലെയുള്ള സാധനം. ഇത് കേട്ടിട്ടു നെറ്റി ചുളിക്കേണ്ട. ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇത്.

നന്നായി ഉണങ്ങിയ തേങ്ങ മുളച്ച് വരുമ്പോള്‍ അതിനുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞിപന്താണ് പൊങ്ങുകള്‍. രുചികരവും മാംസളവുമായ പൊങ്ങ് തേങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗമാണ്. എന്നാല്‍, പൊങ്ങിന്‍റെ പോഷകഗുണങ്ങളും രുചിയും അറിയാതെ പലരും പൊങ്ങ് ഉപയോഗിക്കാതെ അടുക്കളയില്‍ നിന്ന് ഒഴിവാക്കും.അല്പം പഴക്കമുള്ള തേങ്ങയില്‍ നിന്നും ലഭിക്കുന്ന ഈ പഞ്ഞികേക്കില്‍ വിറ്റാമിന്‍ ബി1, ബി 3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയര്‍ കഴിക്കുന്നതിനെക്കാള്‍ ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ് കഴിക്കുന്നത്. പൊങ്ങ് കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോഗപ്രതിരോധശക്തിയെ വര്‍ദ്ധിപ്പിക്കും.

 

ആന്റി ബാക്റ്റീരിയലായും ആന്റി ഫംഗലായും പ്രവര്‍ത്തിക്കുന്ന പൊങ്ങ് ശരീരത്തിലെ ഇന്‍സുലിന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ പൊങ്ങ് സഹായിക്കും. കൂടാതെ, പൊങ്ങ് ദിവസേന കഴിക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും, ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. 

 

കട്ട്ലറ്റ്, സലാഡ് തുടങ്ങിയവ ഉണ്ടാക്കാനും പൊങ്ങ് ഉപയോഗിക്കാറുണ്ട്. കൂടാതെ, 30 ഗ്രാം പൊങ്ങ് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് മിക്സിയിലടിച്ച് പാല്‍ പരുവത്തിലെടുത്ത് പഞ്ചസാരയും അല്പം നാരങ്ങനീരും ചേര്‍ത്ത് തണുപ്പിച്ചെടുത്താല്‍ ജ്യൂസായും കുടിക്കാം

whatsapp