Pulse Oximeter: Essential Things to Know
July 19,2021
കറികളിൽനിന്നും മറ്റും നമ്മൾ വെറുതെ നമ്മൾ എടുത്ത് മാറ്റുന്ന കറിവേപ്പില അത്ര ചില്ലറക്കാരനല്ല . കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. പല അസുഖങ്ങൾക്കും പണ്ടുമുതൽക്ക് തന്നെ കറിവേപ്പില ഔഷധമായി ഉപയോഗിച്ച് വന്നിരുന്നു . വയറുവേദന, അതിസാരം, അരുചി, കൃമിദോഷം, അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള അത്യപൂര്‍വ്വ ഔഷധ ചെടിയാണ് കറിവേപ്പില. വിറ്റാമിൻ A ദാരാളം അളവിൽ അടങ്ങിയ ഒന്നാണ് കറിവേപ്പില . ഇത് കാഴ്ചശക്തി വർധിപ്പിക്കുന്ന ഒരു മൂലകമാണ് . പൊണ്ണത്തടി , പ്രമേഹം , കൊളസ്ട്രോൾ തുടങ്ങിയ ജനിതക രോഗങ്ങൾക്ക് പരിഹാരമാകുവാൻ വലിയതോതിൽ കറിവേപ്പിലക്ക് കഴിഞ്ഞിട്ടുണ്ട് .
പലരെയും നന്നായി അലട്ടുന്ന തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മതിയാവും. ശുദ്ധമായ കറിവേപ്പിലയും മഞ്ഞളും കൂട്ടി പാലിൽചേർത്ത് കഴിക്കുന്നത് ഇന്ന് കണ്ടുവരുന്ന ജനിതക രോഗങ്ങളായ കൊളസ്ട്രോളിനും അലര്‍ജി തുമ്മല്‍ എന്നിവക്കും ഫലപ്രദമാണ്. കറിവേപ്പില പാലില്‍ അരച്ചു വേവിച്ച് പുരട്ടിയാല്‍ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റല്‍, വിഷാഘാതം എന്നിവക്ക് ശമനമുണ്ടാകും