കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ

പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ ഉപയോഗിച്ചിരുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ചോറ് വേവിക്കുമ്പോൾ ഊറ്റിയെടുക്കുന്ന കഞ്ഞിവെള്ളം.. എന്നാൽ ഇന്ന് മിക്കവാറും അതിനെ ഒഴിച്ച് കളയാറാണ് പതിവ്.  എന്നാൽ ഇതിന്റെ  ഔഷധ ഗുണങ്ങൽ അറിഞ്ഞുകഴിഞ്ഞാൽ പിന്നെ കളയില്ല. മുതിർന്നവരെ പോലെത്തന്നെ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഈ വെള്ളം. പണി മാറാൻ സഹായിക്കുന്ന നല്ലൊരു ഉപാധിയാണ് കഞ്ഞിവെള്ളം. പ്രത്യേകിച്ചും കുട്ടികളിൽ പനി വന്നാൽ ഇളം ചൂടോടു കൂടി ഉപ്പിട്ട് കഞ്ഞിവെള്ളം കുടിക്കാൻ കൊടുക്കുക. ഇത് ശരീരത്തിന്റെ നിർജലീകരണം തടയാൻ  സഹായിക്കും . 

1, മലബന്ധത്തിന് പ്രതിവിധി- കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളില്‍ നല്ല ബാക്‌ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. 

 

2, വയറിളക്കവും ഛര്‍ദ്ദിയും- വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുമ്പോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്‌ടമാകുന്നു. നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്. 

 

3, വൈറല്‍ ഇന്‍ഫെക്ഷന്‍- വൈറസ് ബാധ മൂലമുള്ള ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്ന് പോഷകങ്ങള്‍ നഷ്‌ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും. 

 

4, ചര്‍മ്മം ചുളുങ്ങുന്നത് തടയും- കഞ്ഞിവെള്ളം കുടിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രായമേറുമ്പോള്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവ് പരിഹരിക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്. 

 

5, എക്‌സിമ പ്രതിരോധിക്കും- എക്‌സിമ മൂലമുള്ള ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ തുണിയില്‍ മുക്കി തുടച്ചാല്‍ മതിയാകും. 

 

6, കഞ്ഞിവെള്ളം ഉപയോഗിച്ച് കുളിക്കാം- അല്‍പ്പം അരിയെടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് കുളിക്കുന്ന വെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെക്കു. ഈ വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ നല്ല കുളിര്‍മ അനുഭവപ്പെടും. 

 

7, മുടിയുടെ ആരോഗ്യത്തിന്- മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം ഒരു പ്രതിവിധിയാണ്. അല്‍പ്പം കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക. ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണറായും കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്.

whatsapp