ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

പെട്ടെന്ന് ഉണ്ടാക്കാവുന്നതും ആര്‍ക്കും കഴിക്കാവുന്നതുമായ ഭക്ഷണമാണ് ഓട്‌സ്. കൊഴുപ്പില്ലാത്ത, എളുപ്പം ദഹിക്കുന്ന ഇതില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. 

അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്‌സ് സഹായകരമാകും. നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. 

ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. 

ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ഓട്‌സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം ഒഴിവാക്കാനും, ദഹനത്തിനും ഓട്‌സിലെ ഫൈബര്‍ സഹായിക്കും. 

എങ്ങനെയാണ് ഓട്സ് കഴിക്കേണ്ടത്? 

ഇന്ന് വിപണിയില്‍ പല തരത്തിലുള്ള ഓട്സ് ലഭ്യമാണ്. പലതരം കൃത്രിമ രുചികള്‍ ചേര്‍ത്ത് വരുന്ന ഓട്സ് അത്ര ആരോഗ്യകരം ആണെന്ന് പറയാനാവില്ല. അതു മാത്രമല്ല, നിറയെ പഞ്ചസാര ചേര്‍ത്ത് ഓട്സ് കഴിക്കുന്നതും അത്ര നല്ലതല്ല.

തടി കുറയ്ക്കാന്‍ വേണ്ടി ഓട്സ് കഴിക്കുകയാണെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ചേര്‍ത്ത് ഉപയോഗിക്കുക. പഞ്ചസാരയ്ക്ക് പകരം തേനും പഴങ്ങളും മിതമായ അളവില്‍ ചേര്‍ക്കാം. 

കറുവപ്പട്ട, മഞ്ഞള്‍, മുട്ടവെള്ള എന്നിവ ഏതെങ്കിലുമോ ഒരുമിച്ചോ ചേര്‍ത്ത് ഓട്സ് പാചകം ചെയ്യാം. മഞ്ഞള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കറുവപ്പട്ട വയറു കുറയ്ക്കും. മുട്ടവെള്ളയാവട്ടെ ശരീരത്തിന് വേണ്ട പ്രോട്ടീന്‍ നല്‍കും. ഇതിനാല്‍ പെട്ടെന്ന് വീണ്ടും ഭക്ഷണം കഴിക്കാനുള്ള വിശപ്പ്‌ കാണില്ല. 

whatsapp