Pulse Oximeter: Essential Things to Know
July 19,2021
തന്റെയുള്ളിൽ ഒരു കുഞ്ഞു ജീവൻ വളരുന്നുണ്ടെന്നറിയുമ്പോൾ തന്നെ ഒരമ്മക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരിക്കും. പിന്നീടുള്ള സ്വപ്നങ്ങളിലെല്ലാം ആ കുഞ്ഞും ഉണ്ടായിരിക്കും. ആണാണോ പെണ്ണാണോ എന്നതിനപ്പുറം ആരോഗ്യമുണ്ടാകണം എന്നതായിരിക്കും ഒരു നിമിഷത്തെയും പ്രാർത്ഥന.
കുഞ്ഞ് നല്ല ആരോഗ്യത്തോടെയിരിക്കാൻ അമ്മയുടെ മാനസികാവസ്ഥ പ്രധാനഘടകമാണ് . അതുപോലെ ഒരു ഗർഭസ്ഥ ശിശു അമ്മയുടെ ഗർഭപാത്രത്തിൽ ഇരിക്കുമ്പോൾ തന്നെ പലതരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.
മാനസിക പിരിമുറുക്കം
അമ്മയുടെ മാനസിക വിഷമങ്ങൾ കുഞ്ഞിനേയും ബാധിക്കും. കുഞ്ഞിന്റെ ചില പ്രത്യേക ചലനങ്ങളിലൂടെ ഇത് മനസിലാക്കാൻ കഴിയും. അമ്മക്ക് ഉത്കണ്ഠ ഉണ്ടാകുമ്പോൾ അത് ബാധിക്കാതിരിക്കാൻ ഗർഭസ്ഥശിശു തന്റെ ഇടത്തെ കൈ ഉയർത്തി മുഖവും തലയും മറക്കാൻ ശ്രമിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത് പിരിമുറുക്കങ്ങളിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണത്രേ. ഗർഭിണിയായിരിക്കുമ്പോൾ ഉത്കണ്ഠാകുലരാകുകയും, വിഷമിക്കുകയും ചെയ്യുന്നത് കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയും ജനിച്ച ശേഷം ഭാവിയിൽ ആ കുട്ടിക്ക് ശ്രദ്ധക്കുറവും വിഷാദരോഗവും വരാൻ സാധ്യതയും കൂടുതലാണ്.
രുചിയറിയാനുള്ള കഴിവ് വളരുന്നു
അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങളാണ് കുഞ്ഞിനും കിട്ടുന്നത്. . ഗർഭാവസ്ഥയിൽ കുഞ്ഞ് നീന്തിതുടിക്കുന്ന ലിക്വിഡിൽ ഭക്ഷണത്തിന്റെ എല്ലാ ഗു ണങ്ങളും ലഭ്യമാകും. വളർച്ചയുടെ ഇരുപതാം ദിവസം മുതൽ കുഞ്ഞിന് ഇവയൊക്കെ രുചിക്കാൻ കഴിയും. അമ്മ കഴി ക്കുന്ന എല്ലാ ഭക്ഷണത്തിന്റെ രുചിയും അങ്ങനെ കുഞ്ഞിന് പരിചിതമാകുകയും പതുക്കെ പതുക്കെ സ്വാദറിയാനുള്ള കഴിവ് കുഞ്ഞിൽ വളർന്ന് വരുകയും ചെയ്യുന്നു. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ ക്യാ രറ്റ് ധാരാളം കഴിച്ചിട്ടുണ്ടെങ്കിൽ ജനിക്കു ന്ന കുഞ്ഞിനും ക്യാരറ്റിനോട് കൂടുതൽ ഇഷ്ടമുണ്ടാകും എന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
ഗർഭത്തിന്റെ കാലാവധി ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴേക്കും ഗർഭ സ്ഥ ശിശുവിന്റെ സ്വാദറിയാനുള്ള കഴിവ് വികസിക്കാൻ തുടങ്ങുന്നു, കുറച്ച് ആഴ്ച കൾ കൊണ്ട് തന്നെ അത് പൂർണ്ണതയിൽ എത്തുകയും ചെയ്യും. ജനിക്കുന്നത് മുതൽ ശിശുവിന് രുചി തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
വികാരങ്ങളെ തിരിച്ചറിയുന്നു.
ഏറ്റവും പുതിയ 4ഡി അൾട്രസൗണ്ട് സ്കാൻ പ്രകാരം ഗർഭസ്ഥ ശിശുവിന് ചിരിക്കാൻ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. മുപ്പത്തിയാറാം ആഴ്ച മുതൽ അവർ അവരുടേതായ ചില ഫേഷ്യൽ എക്സ്പ്രെഷൻസ് കാണിച്ചുതുടങ്ങും. . ഉദാഹരണത്തിന് മൂക്ക് ചുളുക്കുക, വിഷമം പ്രതിഫലിപ്പിക്കുന്ന മുഖം, എന്തിന് ദേഷ്യം പ്രകടിപ്പിക്കാനും കഴിയുകത്രേ. ഗർഭസ്ഥശിശുവിന് മനോഹരമായി പുഞ്ചിരിക്കാനും, സന്തോഷാധിക്യത്താൽ കണ്ണുകൾ ചിമ്മാനും, വളരെ സൗമ്യ ഭാവം പ്രകടിപ്പിക്കാനും കഴിയും. ഒരു കുഞ്ഞിന് ഗർഭാശയത്തിൽ കിടന്ന് തന്നെ പലകാര്യങ്ങളും തിരിച്ചറിയാനുള്ള കഴിവുണ്ടാകും, പുറത്ത് നിന്ന് കേൾക്കുന്ന വലിയ ശബ്ദങ്ങൾ തീവ്രമായ പ്രകാശം ഇവയൊക്കെ തന്നെ തിരിച്ചറിയാൻ അവർക്ക് കഴിയും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അനുസരിച്ച് അവരുടേതായ രീതിയിൽ പ്രതികരിക്കാൻ കുഞ്ഞുങ്ങൾ ശ്രമിക്കും, സന്തോഷവും, പേടിയും അസ്വസ്ഥതകളും പ്രകടിപ്പിക്കുമ്പോൾ ആണ് കുഞ്ഞ് വയറിൽ ചവിട്ടുന്നതും തൊഴിക്കുന്നതും അമ്മ അറിയു ന്നത്, എല്ലാം ആ കുരുന്നിന്റെ വികാരപ്രകടനങ്ങലാണെന്നാണ് ഗവേഷകർ പറയുന്നത്
പാട്ടുകളും കഥകളും തിരിച്ചറിയുന്നു
ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ വായിച്ച് കേട്ട കുഞ്ഞികഥകൾ ജനിച്ചശേഷവും തിരിച്ചറിയുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. ഈ പഠനത്തിൽ പങ്കെടുത്ത ഗർഭിണികളോട് ദിവസത്തിൽ 2 പ്രാവശ്യം നേഴ്സറി ഗാനങ്ങളും കുഞ്ഞികഥകളും ഗർഭാവസ്ഥയുടെ അവസാന 3 മാസങ്ങളിൽ വായിക്കാൻ ആവശ്യപ്പെട്ടു. വായിക്കുന്ന തിനിടയിൽ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയസ്പന്ദനം മന്ദഗതിയിലായതായി കണ്ടെത്തുകയുണ്ടായി. കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മമാർ പറയുന്ന കഥകൾ സമാധാനമായി കേൾക്കുന്നതുകൊണ്ടാണ് ഹൃദയസ്പന്ദനം മന്ദഗതിയിലായതെന്ന് പഠനം പറയുന്നു. ഗർഭത്തിൽ കഴിയുന്ന കുഞ്ഞിന് ഗർഭാവസ്ഥയിൽ കഴിയുമ്പോൾ കേൾക്കുന്ന തങ്ങളുടെ ബന്ധുക്കളുടെ ശബ്ദം ജനി ച്ചതിനു ശേഷവും തിരിച്ചറിയാൻ കഴിയും. പരിചിത ശബ്ദങ്ങൾ വളരെ സമാധാനപരമായ ഒരു അന്തരീക്ഷമാണ് കുഞ്ഞിന് നൽകുന്നത്. പ്രിയപ്പെട്ടവരുടെ ശബ്ദങ്ങൾ കുഞ്ഞിന് എല്ലാ ആശങ്കകളിൽ നിന്നും ആശ്വാസം നൽകുന്നു, അതുപോലെ തന്നെ സ്നേഹവായ്പോടെ ആലപിച്ച് കേൾക്കു ന്ന കുട്ടിപ്പാട്ടുകൾ കുഞ്ഞിന് സന്തോഷം പകരുന്നു.
ജനിക്കും മുൻപ് കരയുന്ന കുഞ്ഞുങ്ങൾ..
ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങൾ നിശബ്ദമായി കരയാറുണ്ട്. ഗർഭം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഒരു അൾട്രാസൗണ്ട് മൈക്രോഫോൺ ഉപയോഗിച്ച് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ കഴിയും. അത്തരത്തിലുള്ള കരച്ചിലിന്റേയും, ഏമ്പക്കത്തിന്റേയുമൊക്കെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗർഭത്തിന്റെ മുപ്പത്തിയഞ്ച് ആഴ്ചകൾക്ക് ശേഷം കുഞ്ഞിന് തന്റെ മുഖത്തെ മസിലുകൾ തുടർച്ചയായി ചലിപ്പിക്കാൻ കഴിയും. അതാണ് ഭാവിയിൽ കുഞ്ഞിനെ കരച്ചിൽ, ചിരി തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നത്. വികാരങ്ങളുടെ ഒരു നിരയുമായാണ് ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത്, ജനിച്ച് വീഴുമ്പോൾ തന്നെ അവയിൽ ചിലത് പ്രകടിപ്പിക്കാനും കുഞ്ഞിന് സാധിക്കുന്നു.
കുഞ്ഞുങ്ങൾ പാട്ടുകൾ ഓർക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു
3 മാസം വളർച്ചയെത്തുന്നതു മുതൽ ഗർഭാവസ്ഥയിൽ തുടർച്ചയായി കേൾക്കുന്ന ഗാനം ജനിച്ചതിന് ശേഷവും കുഞ്ഞിന്റെ ഓർമ്മയിൽ നിലനിൽക്കും. ഗാനം തുടർച്ചയായി കേട്ടിട്ടുള്ള കുഞ്ഞ് ജനിച്ചതിന് ശേഷം അതേഗാനം കേൾക്കുമ്പോൾ തലച്ചോറിൽ പാട്ട് കേട്ടിട്ടില്ലാത്ത കുട്ടികളെ അപേക്ഷിച്ച് ചില വ്യതിയാനങ്ങൾ ദൃശ്യ മാകും. കുട്ടിയുടെ അവബോധം ഗർഭാവസ്ഥയിൽ തന്നെ രൂപപ്പെടുന്നു, അതുവരെ അവർ പുറത്തെ കാര്യങ്ങൾ സസൂക്ഷമം ശ്രദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അച്ഛനമ്മമാർ ഗർഭാവസ്ഥയിലുള്ള തങ്ങ ളുടെ കുഞ്ഞിന് കേൾക്കാനായി വളരെ മനോഹരമായ ഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾപ്പിക്കാൻ മടിക്കരുത്.
കയ്യും വായും തമ്മിലുള്ള സഹകരണം ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിൽ രൂപപ്പെടുന്നു
ഗർഭാവസ്ഥയിലെ മൂന്നാമത്തെ മാസം മുതൽ കുഞ്ഞ് തന്റെ വിരൽ കുടിക്കാൻ തുടങ്ങുന്നു, ഇത് അവരെ വായ് തുടക്കുന്നതിലേയും കൈയുടെ ചലനങ്ങളൂടെയും സഹകരണം മനസ്സിലാക്കാനുള്ള കഴിവിനെയാണ് വ്യക്തമാക്കുന്നത്. ജനിച്ചതിന് ശേഷം ഈ പ്രകിയ സ്വയം ചെയ്യാൻ കുഞ്ഞിന് പെട്ടെന്ന് സാധിക്കില്ലെങ്കിലും ഇതിനായുള്ള അടിസ്ഥാനം ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന് കിട്ടിയിരിക്കും. ഗർഭാവസ്ഥയിൽ കുഞ്ഞ് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും കൂടുതൽ ആക്ടീവ് ആയിരിക്കും എന്നതിന് വൈദ്യശാസ്ത്രത്തിൽ തന്നെ നിരവധി തെളിവുകൾ ലഭ്യമാണ്. അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെ തങ്ങളുടെ കു ഞ്ഞ് വിരൽ കുടിക്കുന്നത് കണാൻ ഭാഗ്യം ലഭിച്ചിട്ടുള്ള അച്ഛനമ്മമാർ അനുഭവിച്ചിട്ടുള്ള ആനന്ദം പറഞ്ഞറിയിക്കാൻ കഴിയു ന്നതല്ല എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. ഇത് ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ എങ്ങനെയെല്ലാം തന്റെ ശരീരത്തെ നിയന്ത്രിക്കണം എന്ന് പഠിച്ചിരിക്കും എന്നതിന്റെ തെളിവാണ്.